യു.പിയിൽ 97 കോടിയുടെ നിരോധിത നോട്ട് പിടികൂടി; 16 േപർ അറസ്റ്റിൽ
text_fieldsകാൺപുർ: കാൺപുരിലെ വീട്ടിൽനിന്ന് 97 കോടിയുടെ അസാധു നോട്ടുകൾ പൊലീസ് പിടികൂടി. സംഭവത്തിൽ കെട്ടിടനിർമാതാവുൾപ്പെെട 16 പേർ അറസ്റ്റിലായി. പ്രാഥമികാന്വേഷണത്തിൽ ഇതിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് യു.പി സർക്കാർ അറിയിച്ചു.
കാൺപുർ പൊലീസ് നടത്തിയ റെയ്ഡിലാണ് അസാധു നോട്ടുകളുടെ ശേഖരം കണ്ടെത്തിയത്. ചോദ്യംചെയ്യൽ തുടരുകയാണെന്നും കൂടുതൽ അറസ്റ്റു ഉണ്ടായേക്കുമെന്നും ആഭ്യന്തര പ്രിൻസിപ്പൽ െസക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.
കെട്ടിടനിർമാതാവ് ആനന്ദ് ഖാത്രി എന്നയാളുടേതാണ് ഇതിൽ 95 കോടി രൂപ. ബാക്കി ഡസനിലേറെ പേരുടേതുമാണ്. ആനന്ദ് ഖാത്രിക്കൊപ്പം ഇവരെയും അറസ്റ്റ് ചെയ്തു. ചില കമ്പനികൾ അനധികൃത കറൻസി നിയമവിധേയമാക്കാനും പങ്കിെട്ടടുക്കാനും ശ്രമിക്കുന്നതായി ദേശീയാന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം കാൺപുർ ഇൻസ്പെക്ടർ ജനറലിന് കൈമാറുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച െഎ.ജി റെയ്ഡിന് ഉത്തരവിട്ടു. ഖാത്രിയുടെ സ്വരൂപ് നഗറിലുള്ള കുടുംബവീട്ടിൽനിന്നാണ് ഇത്രയും തുക പിടികൂടിയത്. ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. മൂന്നു ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ 11 പേരാണ് അറസ്റ്റിലായത്.