Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയിൽ നിന്ന്​ വന്ന...

ചൈനയിൽ നിന്ന്​ വന്ന 63,000 പി.പി.ഇ കിറ്റുകൾക്ക്​ ഗുണനിലവാരമില്ല​ -ആരോഗ്യമന്ത്രാലയം

text_fields
bookmark_border
ചൈനയിൽ നിന്ന്​ വന്ന 63,000 പി.പി.ഇ കിറ്റുകൾക്ക്​ ഗുണനിലവാരമില്ല​ -ആരോഗ്യമന്ത്രാലയം
cancel

ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ആരോഗ്യപ്രവർത്തകർക്ക് വേണ്ടി​ ചൈനയില്‍ നിന്ന്​ ഇറക്കുമതി ചെയ്​ത വ്യക്തി സുരക്ഷാ കിറ്റുകളിൽ 63,000 എണ്ണം ഗുണനിലവാരമില്ലാത്തവയെന്ന്​ കണ്ടെത്തിയതായി കേന്ദ്ര ആരോ ഗ്യമന്ത്രാലയം. അവ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

ചൈനയിലെ രണ്ടു വിമാനത്താവളങ്ങള്‍ വഴി അഞ്ചുലക്ഷത്തില്‍പരം കിറ്റുകളായിരുന്നു ഇന്ത്യയിലേക്ക് എത്തിച്ചത്​. ഗ്വാളിയോറിലുള്ള ഡിഫൻസ്​ റിസേർച്ച്​ ഡെവലപ്​മ​െൻറ്​ എസ്​റ്റാബ്ലിഷ്​മ​െൻറിൽ നടത്തിയ പരിശോധനയിലാണ് 63,000 കിറ്റുകൾക്ക്​​ ഗുണനിലവാരം കുറവാണെന്ന്​ സ്ഥിരീകരിച്ചത്​. ബാക്കിയുള്ളവ ഒാരോ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചൈനയില്‍ നിന്ന് പി.പി.ഇ കിറ്റുകള്‍ വാങ്ങുന്നതിനെതിരെ നേരത്തെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്​ എതിർപ്പുകൾ ഉയർന്നിരുന്നു. പി.പി.ഇ കിറ്റുകള്‍ ഹോങ്കോങില്‍ നിന്ന് കൊണ്ടുവരാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും അവിടെനിന്ന് ലഭിക്കാതെ വന്നപ്പോഴാണ്​ ചൈനയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനുള്ള തീരുമാനം എടുത്തത്. പി.പി.ഇ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാനും അവയ്​ക്ക്​ സർട്ടിഫിക്കറ്റുകൾ നൽകാനും രാജ്യത്ത്​ നിലവിൽ നാല്​ കേന്ദ്രങ്ങളാണ്​ സർക്കാർ സ്ഥാപിച്ചിട്ടുള്ളത്​.

നേരത്തെ സ്​പെയിൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ചൈനയുടെ പി.പി.ഇ കിറ്റുകൾക്കെതിരെ രംഗത്തുവന്നിരുന്നു. വാങ്ങിയ കിറ്റുകളിൽ ഭൂരിഭാഗവും തിരിച്ചയച്ച വാർത്തകളും വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaindia newsPPE kitppe kit from china
News Summary - About 63,000 PPE kits from China fail quality test-india news
Next Story