പഴം, പച്ചക്കറി വിതരണം ഉറപ്പ് വരുത്തുമെന്ന് കേന്ദ്ര കൃഷി വകുപ്പ്
text_fieldsന്യൂഡൽഹി: പഴം, പച്ചക്കറി പോലുള്ള അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പ് വരുത്തുന്നതിന് 1600 മൊത്ത വിതരണ ചന്തകൾ ര ാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷി വകുപ്പ്. 300 എണ്ണം വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
‘ലോക്ഡൗൺ’ രണ്ട് ദിവസമായപ്പോൾ തന്നെ അവശ്യ വസ്തുക്കളുടെ വിതരണം നിലക്കുന്നതായി ആശങ്ക ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. 1600 മൊത്ത വിതരണ ചന്തകളും വ്യാഴാഴ്ച നല്ല നിലയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. 300 എണ്ണം കൂടി തുടങ്ങുന്നതോടെ ആശങ്ക പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പഴം, പച്ചക്കറി വിതരണം ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സർക്കാറുകളോടും സംസ്ഥാന സർക്കാർ ഏജൻസികളോടും കേന്ദ്ര കൃഷി വകുപ്പ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
