Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനത്തിനിരയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി
text_fieldsbookmark_border
ജബൽപുർ: പീഡനത്തിനിരയായ കൗമാരക്കാരിക്ക് ഗർഭഛിദ്രം നടത്താൻ മധ്യപ്രദേശ് ഹൈകോടതി അനുമതി. എട്ട് ആഴ്ചയും അഞ്ച് ദിവസവും ഗർഭിണിയായ 17കാരിയുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിചാരണക്കിടെ പ്രതിക്കെതിരായ ആരോപണത്തിൽനിന്ന് പിന്മാറില്ലെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം പെൺകുട്ടിയുടെ പിതാവ് സാഗർ ജില്ലയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് സമർപ്പിക്കണമെന്നും ജസ്റ്റിസ് ജി.എസ്. അഹ്‍ലുവാലിയ നിർദേശിച്ചു.
കേസിൽ പെൺകുട്ടി കൂറുമാറിയാൽ ഹൈകോടതി രജിസ്ട്രാർ ജനറലിന് വിചാരണ കോടതി റിപ്പോർട്ട് സമർപ്പിക്കണം. സത്യവാങ്മൂലത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയിൽ സൂക്ഷിക്കുകയും മെഡിക്കൽ ബോർഡിന് സമർപ്പിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

