Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എത്ര...

'എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്ന്​ ഈ ചിത്രം ഓർമിപ്പിക്കുന്നു'- രാജീവിന്‍റെ അവസാന പത്രസമ്മേളന ചിത്രം പങ്കുവെച്ച് സിങ്​വി

text_fields
bookmark_border
Rajeev Gandhi
cancel

ന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയുടെ അവസാന പത്രസമ്മേളനത്തിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച്​ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ സിങ്​വി. എതിർശബ്​ദങ്ങളുയരാതെ ഒരാൾ മാത്രം സംസാരിക്കുന്ന ഈ കാലത്ത്,​ എന്തുമാത്രം വിനീതരായിരുന്നു നമ്മുടെ നേതാക്കളെന്നും എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്നും ഈ ചിത്രം കാണു​േമ്പാൾ ഓർമയാവുന്നുവെന്നും കോൺഗ്രസ്​ ദേശീയ വക്​താവായ സിങ്​വി കുറിച്ചു.

രാജീവ്​ ഗാന്ധി ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ടിട്ട്​ മുപ്പതു വർഷം പൂർത്തിയാവുന്ന ദിനത്തിലാണ്​ സിങ്​വി ചിത്രം പങ്കുവെച്ചത്​. സോഫയിൽ ഇരിക്കുന്ന രാജീവ്​ തനിക്ക്​ ചുറ്റുമുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക്​ പ്രസന്നവദനനായി മറുപടി പറയുന്നതാണ്​ ചിത്രം. രാജീവിന്​ തൊട്ടരികിലായി നിന്നും ഇരുന്നും മുട്ടുകുത്തിയിരുന്നും പത്രക്കാർ ചോദ്യം ചോദിക്കുന്നുണ്ട്​. തമിഴ്​നാട്ടിലാണ്​ ഈ പത്രസമ്മേളനം നടന്നത്​.


'രാജീവ്​ ഗാന്ധിയുടെ അവസാന പത്രസമ്മേളനത്തിൽനിന്നുള്ള ചിത്രമാണിത്​. മൻകീ ബാത്ത്​ ​േപാലുള്ള ആത്​മഭാഷണങ്ങളുടെ കാലത്ത്,​ ഇൗ ചിത്രം കാണുന്നത്​ എന്തുമാത്രം വിനീതരായിരുന്നു നമ്മുടെ നേതാക്കളെന്നും എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്നും എന്നെ ഓർമിപ്പിക്കുന്നു' -ചിത്രത്തോടൊപ്പം സിങ്​വി ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev GandhiAbhishek SinghviMannKiBaat
News Summary - Abhishek Singhvi shares Picture from last press conference of Rajiv Gandhi
Next Story