Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Abhishek Banerjees convoy attacked in Tripura by BJP
cancel

ത്രിപുരയിൽ അഭിഷേക്​ ബാനർജിയുടെ വാഹനം ആക്രമിച്ച്​ ബി.ജെ.പി; വിഡിയോ പങ്കുവെച്ച്​ എം.പി

text_fields
bookmark_border

അഗർതല: ത്രിപുര സന്ദർശനത്തിനെത്തിയ തൃണമൂൽ കോൺഗ്രസ്​ എം.പി അഭിഷേക്​ ബാനർജിയുടെ വാഹനത്തിനുനേരെ ബി.​െജ.പി പ്രവർത്തകരുടെ ആക്രമണം. അക്രമത്തി​െൻറ വിഡിയോ ദൃശ്യങ്ങൾ അഭിഷേക്​ ബാനർജിതന്നെ ട്വിറ്ററിൽ പങ്കുവെച്ചു.

'ത്രിപുരയിൽ ജനാധിപത്യം ബി.ജെ.പിയുടെ ഭരണത്തിനു​ കീഴിലാണ്​. സംസ്ഥാനത്തെ പുതിയ ഉയരത്തിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ്​ ദേബിന്​ അഭിനന്ദനങ്ങൾ' -എന്നായിരുന്നു വിഡിയോ പങ്കുവെച്ച്​ അഭിഷേക്​ ബാനർജിയുടെ ട്വീറ്റ്​.

ബി.ജെ.പിയുടെ കൊടിപിടിച്ച്​ റോഡരികിൽ നിൽക്കുന്നവർ വടിയുമായി വാഹനം ആക്രമിക്കുന്നത്​ വിഡിയോയിൽ കാണാം. ത്രിപുരയിലെ അ​ക്രമം പാർലമെൻറിൽ ചർച്ചയാക്കുമെന്ന്​ തൃണമൂൽ രാജ്യസഭ എം.പി ഡെറിക്​ ഒബ്രിയാൻ പറഞ്ഞു.

​കഴിഞ്ഞദിവസം, അഭിഷേകി​െൻറ ത്രിപുര സന്ദർശനവുമായി ബന്ധ​െപ്പട്ട്​ സ്ഥാപിച്ച പോസ്​റ്ററുകൾ ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനു​ മുമ്പ്​ സംസ്ഥാനത്ത്​ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യ​േത്താടെയാണ്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ കൂടിയായ അഭിഷേക്​ എത്തിയത്​. 2023ലാണ്​ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhishek Banerjees convoy attacked in Tripura, TMC leader accuses BJP
Next Story