അഭിനന്ദൻ എന്ന വാക്കിന് ഇനി പുതിയ അർഥം -മോദി
text_fieldsന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തിരികെയെത്തിയതിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദനെ തിരികെയെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് മോദി പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഒാരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ തുടർന്ന് അഭിനന്ദൻ എന്ന സംസ്കൃത വാക്കിന് പുതിയ അർഥം കൈവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശംസിക്കാനായി ഉപയോഗിച്ചിരുന്ന വാക്കായിരുന്നു അഭിനന്ദൻ എന്നാൽ ഇനി ഇൗ വാക്കിന് പുതിയ അർഥം ഉണ്ടാവുമെന്നും മോദി പറഞ്ഞു.
പാകിസ്താൻ സൈന്യത്തിെൻറ പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യക്ക് വിട്ടുനൽകിയത്. ഇന്ത്യൻ അതിർത്തി ലംഘിച്ചെത്തിയ പാകിസ്താെൻറ എഫ് 16 വിമാനത്തെ തുരത്താനുള്ള ശ്രമത്തിനിടയിലാണ് അഭിനന്ദൻ പാകിസ്താെൻറ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
