അഭിനന്ദനെ പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പാക് സൈന്യത്തിെൻറ തടവിലിരിക്കെ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാനസിക പീഡനത്തിന ് ഇരയായെന്ന് റിപ്പോർട്ട്. അഭിനന്ദനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എ.എൻ.െഎയാണ് റിപ്പോർട്ട് പുറത ്തുവിട്ടത്. 60 മണിക്കൂറോളം പാക് കസ്റ്റഡിയിലായിരുന്നു അഭിനന്ദൻ. കസ്റ്റഡിയിലായിരുന്നപ്പോൾ പാക് അധികൃതർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും എന്നാൽ മാനസികമായ പീഡനത്തിന് ഇരയാക്കിയെന്നും അഭിനന്ദൻ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയാണ് അഭിനന്ദൻ വർധമാനെ പാക് ൈസന്യം പിടികൂടിയത്. പാകിസ്താെൻറ എഫ്16 യുദ്ധ വിമാനവുമായുള്ള ആകാശപ്പോരിൽ അഭിനന്ദെൻറ മിഗ് 21 വിമാനം തകർന്ന് വീണതോടെയാണ് അദ്ദേഹം പാക് സൈന്യത്തിെൻറ പിടിയിലാകുന്നത്.
അഭിനന്ദനെ നാട്ടുകാർ പിടികൂടി ൈസന്യത്തെ ഏർപ്പിക്കുകയായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ മർദിക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് ൈസന്യം കസ്റ്റഡിയിൽ എടുത്ത ശേഷം പുറത്തുവിട്ട വിഡിയോകളിൽ ശാന്തനായിരിക്കുന്ന അഭിനന്ദനെയാണ് കാണാനായിരുന്നത്. പാക് ൈസന്യം മാന്യമായാണ് പെരുമാറിയതെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു.
യുദ്ധക്കുറ്റവാളികളെ കൈമാറണമെന്ന ജനീവ കരാറനുസരിച്ചാണ് പാകിസ്താൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദവും അതിന് പ്രേരിപ്പിച്ചു. സമാധാന സേന്ദശമെന്ന നിലക്കാണ് ൈകമാറ്റം എന്നായിരുന്നു പാക് വാദം. വാഗാ അതിർത്തിയിൽ രാത്രി 9.15 ഒാടെയായിരുന്നു കൈമാറ്റം. ഇന്ത്യയിൽ എത്തിയ അഭിനന്ദൻ വൈദ്യ പരിശോധനകൾക്ക് ശേഷം വിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
