എത്രയും വേഗം കോക്പിറ്റിലേക്ക് തിരിച്ചെത്തണമെന്ന് അഭിനന്ദൻ
text_fieldsന്യൂഡല്‍ഹി: പാകിസ്താൻ ൈസന്യം മോചിപ്പിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എത്രയും പെെട്ടന ്ന് കോക്ക്പിറ്റിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യം വ്യോമസേനയുടെ ഉന്നത ഉദ്യോഗസ ്ഥരോടും തന്നെ ചികിത്സിക്കുന്ന ഡൽഹി കേൻറാൺമെൻറിലെ റിസർച് ആൻസ് റഫറൽ ആശുപത്രി ഡോക്ടർമാരോടും അദ്ദേ ഹം പങ്കുവെച്ചുവെന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസമായി പൈലറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
അഭിനന്ദന് കോക്പിറ്റിലേക്ക് ഉടന്‍ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ചികിത്സകൾകൊണ്ട് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. പാകിസ്താനില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദന് വളരെ ആവേശത്തിലാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, വിമാനത്തിൽനിന്ന് രക്ഷാസംവിധാനം വഴി തെറിച്ചിറങ്ങിയ അഭിനന്ദന് രണ്ട് പരിക്കുകളുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞതായി വാർത്ത ഏജൻസി ‘എ.എൻ.െഎ’ ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. നെട്ടല്ലിനും വാരിയെല്ലിനുമാണ് പരിക്കേറ്റത്.
വിമാനത്തിൽനിന്ന് പാരച്യൂട്ടിലേക്ക് ചാടിയപ്പോഴാകാം നെട്ടല്ലിെൻറ താഴ്ഭാഗത്ത് പരിക്കേറ്റതെന്നും പാരച്യൂട്ടിൽ പാക് അധിനിവേശ കശ്മീരിൽ വന്നിറങ്ങിയേപ്പാൾ പ്രദേശവാസികളിൽനിന്ന് ഏറ്റ മർദനം മൂലമാകാമെന്നും വാരിയെല്ലിന് പരിക്കേറ്റതെന്നുമാണ് നിഗമനം. പാക് സൈന്യം ശാരീരിക മർദനങ്ങളൊന്നും ഏൽപിച്ചിട്ടില്ലെന്നും എന്നാൽ, മാനസികമായി പീഡിപ്പിച്ചെന്നും അഭിനന്ദൻ പറഞ്ഞതായി എ.എൻ.െഎ നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നു. അഭിനന്ദെൻറ ശരീരത്തിൽ ചാര ഉപകരണങ്ങളൊന്നും പാകിസ്താൻ ഘടിപ്പിച്ചിട്ടില്ലെന്ന് എം.ആർ.െഎ സ്കാനിങ്ങിൽ വ്യക്തമായിട്ടുണ്ട്.
അഭിനന്ദെൻറ കണ്ണും കൈയും കെട്ടിയ നിലയിലായിരുന്നു പാകിസ്താൻ കസ്റ്റഡിയിലായ സമയത്ത് പുറത്തുവന്ന ആദ്യ ദൃശ്യങ്ങൾ. എന്നാൽ, പിന്നീട് പാകിസ്താൻ സൈനികർ വളരെ നന്നായാണ് പെരുമാറുന്നതെന്ന് തോന്നിക്കുന്ന തരത്തിൽ അഭിനന്ദൻ ചായ കുടിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
