ബംഗളൂരുവിൽ ട്രെൻഡിങ് ‘അഭിനന്ദൻ കട്ട്'
text_fieldsബംഗളൂരു: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാെൻറ രാജ്യത്തെങ്ങും ജനപ്രിയമാകു ന്ന ‘നീളൻ മീശ’ക്കൊപ്പം നഗരവും. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബംഗളൂരുവിലെ ഹെയർ ഡിസൈനർ 650ലധികം പേർക്കാണ് സൗജന്യമായി ‘അഭിനന്ദൻ കട്ട്' ചെയ്തു നൽകിയത്. വശങ്ങളിലേക് ക് നീട്ടിവെച്ചുള്ള മീശയെ യുവാക്കളും മുതിർന്നവരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്.
പാകിസ്താെൻറ എഫ് 16 വിമാനം തകർത്ത് രാജ്യത്ത് തിരിച്ചെത്തി അഭിമാനമായ അഭിനന്ദൻ വർധമാനാണ് തങ്ങളുടെ യഥാർഥ ഹീറോയെന്നും അതിനാലാണ് അദ്ദേഹത്തെപ്പോലെ നീളൻ മീശ വെക്കുന്നതെന്നുമാണ് യുവാക്കളുടെ പ്രതികരണം.
രാജ്യത്തിെൻറ അഭിമാനമായ വ്യോമസേന പൈലറ്റിനോടുള്ള ആദരസൂചകമായാണ് തെൻറ സലൂണിലെത്തുന്നവർക്ക് സൗജന്യമായി നീളൻ മീശ കട്ട് ചെയ്തു നൽകാൻ തീരുമാനിച്ചതെന്ന് ബംഗളൂരു കോറമംഗലയിലെ നാനേഷ് ഹെയർ സലൂൺ ആൻഡ് സ്പാ ഉടമ നാനേഷ് ഠാകുർ പറഞ്ഞു. ഇതിലൂടെ യുവാക്കൾക്ക് സൈന്യത്തിൽ ചേരാനുള്ള പ്രചോദനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദൻ പാഠപുസ്തകത്തിലേക്കും
ന്യൂഡൽഹി: പാക് കസ്റ്റഡിയിൽനിന്ന് വിട്ടയച്ച ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വർധമാെൻറ ജീവിതകഥ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചതായി രാജസ്ഥാൻ സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താസറയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ ജോധ്പുരിലായിരുന്നു അഭിനന്ദെൻറ സ്കൂൾ വിദ്യാഭ്യാസം. ഇക്കാര്യംകൂടി പരിഗണിച്ചാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
