അഭിനന്ദൻ വർധമാൻ ഇന്ത്യയിലെത്തി; വരവേൽപ്പോടെ രാജ്യം
text_fieldsന്യൂഡൽഹി: പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യക്ക് കൈമാറി. രാത്രി ഒമ്പത് 20 ഒാടെയാണ് പാകിസ്താൻ റേഞ്ചേഴ്സിെൻറ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി.
റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.

അഭിനന്ദിനായി പ്രത്യേക വിമാനം പാകിസ്താനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാകിസ്താൻ ഇത് നിഷേധിക്കുകയായിരുന്നു. വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇൻറലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
Visuals from Attari-Wagah border; Wing Commander #AbhinandanVarthaman to be received by a team of Indian Air Force. pic.twitter.com/C4wv14AEAd
— ANI (@ANI) March 1, 2019
വ്യോമസേന കമാൻഡറെ ഉച്ചക്ക് രണ്ട് മണിയോടെ കൈമാറുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇത് നീണ്ടു പോവുകയായിരുന്നു. അഭിനന്ദനെ സ്വീകരിക്കാനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും നൂറുകണക്കിന് ആളുകളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു. അഭിനന്ദിനെ സ്വാഗതം ചെയ്യാൻ 20,000ത്തോളം ഇന്ത്യക്കാർ വാഗാ അതിർത്തിയിൽ എത്തിയിരുന്നു. രാവിലെ തമിഴ്നാട്ടിലെ ഹോം ഗാർഡുകൾ ചെന്നൈയിലെ കലികാംബാൾ ക്ഷേത്രത്തിൽ അഭിനന്ദിനായി ഇന്ന് പ്രത്യേക നന്ദി പ്രാർഥന നടത്തിയിരുന്നു.
അതിനിടെ ജമ്മു-കശ്മീരിലെ നൗഷേരയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്. ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്തിൽ നിന്ന് സുരക്ഷിതനായി ഇറങ്ങിയെങ്കിലും അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
