Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിജിത്തി​െൻറ...

അഭിജിത്തി​െൻറ വരവുകാത്ത്​ കൊൽക്കത്ത

text_fields
bookmark_border
അഭിജിത്തി​െൻറ വരവുകാത്ത്​ കൊൽക്കത്ത
cancel
camera_alt????????? ??????????? ????????????? ????????? ????????? ??????????? ??????????????? ????????? ???????? ???????????? ??????? ??????????????? ????? ????????? ?????????????????? ?????? ?????????????????

കൊ​ൽ​ക്ക​ത്ത: ഡോ. ​നി​ർ​മ​ല ബാ​ന​ർ​ജി​യു​ടെ ഫോ​ണി​ന്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ വി​ശ്ര​മ​മി​ല്ല. നി​ർ​ത്താ ​തെ മ​ണി​യ​ടി ശ​ബ്​​ദം. മൂ​ത്ത​മ​ക​ൻ അ​ഭി​ജി​ത്​ ബാ​ന​ർ​ജി​ക്ക്​ ല​ഭി​ച്ച ​സാ​മ്പ​ത്തി​ക നൊ​ബേ​ൽ പു​ര​സ്​ ​കാ​ര​ത്തി​​​െൻറ പേ​രി​ലാ​ണ്​ എ​ല്ലാ കോ​ളു​ക​ളും. സ​ർ​ക്കു​ല​ർ റോ​ഡി​ലെ ബ​ല്ലി​ഗു​ഞ്ചി​ൽ ഉ​ന്ന​ത​ർ താ​മ​ സി​ക്കു​ന്ന അ​പ്പാ​ർ​ട്​​മ​​െൻറി​ൽ ഇ​രു​ന്ന്​ ​ ​70 ക​ഴി​ഞ്ഞ അ​വ​ർ ഓ​രോ വി​ളി​ക്കും ക്ഷ​മ​യോ​ടെ മ​റു​പ​ടി പ​റ​യു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്നു. അ​ടു​ത്ത​യാ​ഴ്​​ച മ​ക​ൻ നാ​ട്ടി​ലെ​ത്തു​ന ്ന സ​ന്തോ​ഷ​ത്തി​ലാ​ണ്​ അ​വ​ർ. അ​ന്ന്​ വ​ലി​യ ആ​ഘോ​ഷ​മാ​ണ്​ വീ​ട്ടു​കാ​ർ ഒ​രു​ക്കു​ന്ന​തെ​ന്ന്​ നി​ർ​മ​ല ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. അ​ഭി​ജി​ത്തി​​​െൻറ പി​താ​വ്​ ദീ​പ​ക്​ ബാ​ന​ർ​ജി ഇ​പ്പോ​ൾ ഇ​വി​ടെ വേ​ണ്ടി​യി​രു​ന്നു​വെ​ന്നും​ വ്യ​സ​ന​ത്തോ​ടെ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഭി​ജി​ത്​ പ​ഠി​ച്ച പ്ര​സി​ഡ​ൻ​സി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​ന്നെ സാ​മ്പ​ത്തി​ക​ശാ​സ്​​ത്ര വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്നു ദീ​പ​ക്​ ബാ​ന​ർ​ജി. ഡോ. ​നി​ർ​മ​ല​യാ​ക​​ട്ടെ കൊ​ൽ​ക്ക​ത്ത​യി​ലെ സ​​െൻറ​ർ ഓ​ഫ്​ സ്​​റ്റ​ഡീ​സ്​ ഫോ​ർ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ പ്ര​ഫ​സ​റും.

സ​ഹ​പ്ര​വ​ർ​ത്ത​ക​യും ഭാ​ര്യ​യു​മാ​യ എ​സ്​​ത​ർ ഡ​ഫ്​​ലോ​ക്കൊ​പ്പം മ​ക​ൻ നൊ​ബേ​ൽ പു​ര​സ്​​കാ​രം പ​ങ്കി​ട്ട​ത്​ ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​രു​ന്ന കാ​ര്യ​മാ​ണെ​ന്ന്​ നി​ർ​മ​ല പ​റ​യു​ന്നു. അ​ഭി​ജി​ത്തും എ​സ്​​ത​റും ചേ​ർ​ന്നെ​ഴു​തി​യ പു​സ്​​ത​ക​ത്തി​​​െൻറ പ്ര​കാ​ശ​നം 19ന്​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​മെ​ന്ന്​ അ​ഭി​ജി​ത്തി​​​െൻറ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​നി​രു​ദ്ധ ഭാ​സ്​​ക്ക​ർ അ​റി​യി​ച്ചു. ‘ഗു​ഡ്​ ഇ​ക്ക​ണോ​മി​ക്​​സ്​ ഫോ​ർ ഹാ​ർ​ഡ്​ ടൈം​സ്​- ബെ​റ്റ​ർ ആ​ൻ​സേ​ഴ്​​സ്​ ടു ​ഔ​ർ ബി​ഗ​സ്​​റ്റ്​ പ്രോ​ബ്ലം​സ്​’ എ​ന്ന പു​സ്​​ത​ക​മാ​ണ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. ഇൗ ​ച​ട​ങ്ങ്​ വ​ള​രെ നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ച​താ​ണെ​ന്നും അ​നി​രു​ദ്ധ പ​റ​ഞ്ഞു.

ബം​ഗാ​ൾ സ​ർ​ക്കാ​റും അ​ഭി​ജി​ത്തി​ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ സാ​മ്പ​ത്തി​ക നൊ​ബേ​ൽ ല​ഭി​ച്ച ബം​ഗാ​ളി​യാ​യ അ​മ​ർ​ത്യ സെ​ന്നും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും. അ​ഭി​ജി​ത്​ പ​ഠി​ച്ച പ്ര​സി​ഡ​ൻ​സി സ​ർ​വ​ക​ലാ​ശാ​ല, സൗ​ത്ത്​​ പോ​യ​ൻ​റ്​ സ്​​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ത്യേ​ക സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ളു​ണ്ടാ​കും. ആ​ഗോ​ള ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ പ​രീ​ക്ഷ​ണാ​ത്​​മ​ക രീ​തി​ക​ൾ ആ​വി​ഷ്​​ക​രി​ച്ച​തി​നാ​ണ്​ അ​ഭി​ജി​ത്തും അ​മേ​രി​ക്ക​യി​ലെ മ​സാ​ചൂ​സെ​റ്റ്​​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി​യി​യി​ൽ (എം.​ഐ.​ടി) പ്ര​ഫ​സ​റാ​യ എ​സ്​​ത​റും ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​ഫ​സ​റാ​യ മൈ​ക്ക​ൽ ക്രെ​മ​റും സാ​മ്പ​ത്തി​ക നൊ​ബേ​ലി​ന്​ അ​ർ​ഹ​രാ​യ​ത്. അ​ഭി​ജി​ത്തും ഡ​ഫ്​​ലോ​യും ആ​വി​ഷ്​​ക്ക​രി​ച്ച ദാ​രി​​​​ദ്ര്യ നി​ർ​മാ​ർ​ജ​ന മാ​തൃ​ക​ക​ൾ പ​ല ലോ​ക​രാ​ജ്യ​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും അം​ഗീ​ക​രി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ഇ​ന്ത്യ​​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു ഇ​രു​വ​രു​െ​ട​യും ​കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളെ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ്​ അ​ഭി​ജി​ത് ഹാ​ർ​വ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ പി​എ​ച്ച്.​ഡി പൂ​ർ​ത്തി​യാ​ക്കി​യ​ത്. നി​ല​വി​ൽ എം.​ഐ.​ടി​യി​ൽ ഫോ​ർ​ഡ്​ ഫൗ​ണ്ടേ​ഷ​ൻ അ​ന്താ​രാ​ഷ്​​ട്ര പ്ര​ഫ​സ​റാ​ണ്.
എ​സ്​​ത​ർ ഡ​ഫ്​​ലോ​യു​മാ​യി ചേ​ർ​ന്നെ​ഴു​തി​യ ‘പു​വ​ർ ഇ​ക്ക​ണോ​മി​ക്​​സ്​: എ ​റാ​ഡി​ക്ക​ൽ റീ​തി​ങ്കി​ങ്​ ഓ​ഫ്​ ദ ​വേ ടു ​ഫൈ​റ്റ്​ ഗ്ലോ​ബ​ൽ പോ​വ​ർ​ട്ടി’ എ​ന്ന പു​സ്​​ത​കം വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ഗ്ര​ന്ഥ​മാ​ണ്​​ 19ന്​ ​ഡ​ൽ​ഹി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nobel prizeAbhijit Banerjee
News Summary - Abhijith Vinayak Banerjee, made India proud as he wins Nobel Prize in Economics - India news
Next Story