Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമതക്കു മരണമണി: അഭിജിത്ത് ഗംഗോപാധ്യായ് വീണ്ടും വിവാദത്തിൽ
text_fieldsbookmark_border
കൊൽക്കത്ത: കൊൽക്കത്ത ഹൈകോടതി ജഡ്ജിപദവി രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അഭിജിത്ത് ഗംഗോപാധ്യായിയുടെ, മമത ബാനർജിക്കെതിരായ പ്രസ്താവന വിവാദത്തിൽ. പശ്ചിമ ബംഗാളിലെ തംലൂക് ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി നേതാവുകൂടിയായ അഭിജിത്ത് കഴിഞ്ഞദിവസം നടത്തിയ പ്രസംഗ വിഡിയോയിൽ ‘മമതയുടെ മരണമണി മുഴങ്ങിക്കഴിഞ്ഞു’വെന്നുതുടങ്ങുന്ന പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.
അഭിജിത്തിന്റെ പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെയും ബി.ജെ.പിയുടെയും അസഹിഷ്ണുത വ്യക്തമായെന്ന് തൃണമൂൽ നേതാവും മന്ത്രിയുമായ ശശി പഞ്ജ പറഞ്ഞു. നേരത്തേ, ഗോദ്സെയെ അനുകൂലിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചത് കോൺഗ്രസ് വിമർശനങ്ങൾക്കിടവരുത്തിയിരുന്നു.
Next Story

