You are here

ബാനർജിയെ വിമർശിച്ച ബി.ജെ.പി പ്രതിരോധത്തിൽ; ബംഗാളിൽ തിരിച്ചടിയുണ്ടാകുമെന്ന്​ ആശങ്ക

  • വി​മ​ർ​ശ​ന​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ സം​സ്​​ഥാ​ന ഘ​ട​ക​ത്തി​െൻറ  നി​ർ​ദേ​ശം

23:19 PM
21/10/2019

കൊ​ൽ​ക്ക​ത്ത: മോ​ദി സ​ർ​ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച​തി​​​െൻറ പേ​രി​ൽ സാ​മ്പ​ത്തി​ക നൊ​ബേ​ൽ ജേ​താ​വ്​ അ​ഭി​ജി​ത്​ ബാ​ന​ർ​ജി​യെ അ​ധി​ക്ഷേി​ച്ച ബി.​ജെ.​പി ബം​ഗാ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ൽ. ലോ​ക പു​ര​സ്​​കാ​രം നേ​ടി വം​ഗ​നാ​ടി​​​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ അ​ഭി​ജി​ത്​ ബാ​ന​ർ​ജി​യെ പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര-​സം​സ്​​ഥാ​ന നേ​താ​ക്ക​ൾ വ്യ​ക്​​തി​പ​ര​മാ​യും അ​ല്ലാ​തെ​യും വി​മ​ർ​ശി​ച്ച​ത്​ പ​ശ്ചി​മ ബം​ഗാ​ളി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന്​ സ​മ്മ​തി​ച്ച്​ സം​സ്​​ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ത​ന്നെ രം​ഗ​ത്തു​വ​ന്നു. 

ബാ​ന​ർ​ജി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​ സം​സ്​​ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ സം​സ്​​ഥാ​നം പി​ടി​ച്ചെ​ടു​ക്ക​ൽ ല​ക്ഷ്യ​മി​ട്ട്​ നീ​ങ്ങു​ന്ന ബി.​ജെ.​പി​യെ ബം​ഗാ​ളി വി​രു​ദ്ധ പാ​ർ​ട്ടി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്​ ശ​ക്​​തി​കൂ​ട്ടാ​ൻ ‘ബാ​ന​ർ​ജി വി​മ​ർ​ശ​നം’ ഇ​ട​യാ​ക്കു​മെ​ന്ന്​ ഒ​രു മു​തി​ർ​ന്ന നേ​താ​വ്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. 

‘‘അ​ഭി​ജി​ത്​ ബാ​ന​ർ​ജി​ക്കെ​തി​രെ പ്ര​സ്​​താ​വ​ന​ക​ൾ പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന്​ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും ഞ​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കി. ത​ങ്ങ​ളു​ടെ അ​ഭി​മാ​ന​പു​ത്ര​ന്മാ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ ബം​ഗാ​ളി​ക​ൾ ഒ​ട്ടും അം​ഗീ​ക​രി​ക്കി​ല്ല എ​ന്ന്​ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ൾ​ക്ക്​ ബോ​ധ്യ​മാ​യി. നൊ​ബേ​ൽ പു​ര​സ്​​കാ​രം നേ​ടി​യ​തി​ലൂ​ടെ ബാ​ന​ർ​ജി​ക്ക്​ ബം​ഗാ​ളി​ൽ ഇ​തി​ഹാ​സ പ​രി​വേ​ഷം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ രം​ഗ​ത്തു വ​രു​ന്ന​ത്​ പാ​ർ​ട്ടി​ക്ക്​ ഒ​ട്ടും ഗു​ണം ചെ​യ്യി​ല്ല’’ -മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ വി​​ശ​ദീ​ക​രി​ച്ചു. 

മോ​ദി സ​ർ​ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ലെ പാ​ളി​ച്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ ബാ​ന​ർ​ജ​ി​ക്കെ​തി​രെ കേ​ന്ദ്ര മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തു വ​ന്നി​രു​ന്നു. 
ഇ​തി​നി​ടെ, അ​ഭി​ജി​ത്​ ബാ​ന​ർ​ജി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ചൊ​രി​ഞ്ഞ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​​​െൻറ മാ​താ​വ്​ രം​ഗ​ത്തു​വ​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്​ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​തി​ർ​ശ​ബ്​​ദ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​ൻ ത​​​െൻറ മ​ക​​​െൻറ വി​മ​ർ​ശ​ക​ർ​ക്ക്​ ക​ഴി​യ​ണ​മെ​ന്നും ബാ​ന​ർ​ജി​യു​ടെ മാ​താ​വ്​ നി​ർ​മ​ല ബാ​ന​ർ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘‘മ​ക​നെ​തി​രാ​യ പ്ര​സ്​​താ​വ​ന​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ഞാ​ൻ ത​യാ​റ​ല്ല. അ​ത്​ അ​വ​രു​ടെ ​വി​വേ​ച​നാ​ധി​കാ​ര​വും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വു​മാ​ണ്. എ​ന്നാ​ൽ, അ​വ​ർ ഉ​യ​ർ​ത്തി​യ വാ​ക്കു​ക​ൾ അ​വ​രു​ടെ കാ​ഴ്​​ച​പ്പാ​ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​വ അ​ല്ലെ​ന്ന്​ പ​റ​യേ​ണ്ടി​വ​രും’’ -നി​ർ​മ​ല ബാ​ന​ർ​ജി കൊ​ൽ​ക്ക​ത്ത​യി​ൽ പ​റ​ഞ്ഞു. മ​ക​​​െൻറ വ്യ​ക്​​തി ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ര​ണ്ടാം വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും അ​ധ​ി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ വി​മ​ർ​ശ​ക​ർ ന​ട​ത്തി​യ​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

വി​ദേ​ശി​യെ വി​വാ​ഹം ചെ​യ്​​താ​ൽ നൊ​ബേ​ൽ പു​ര​സ്​​കാ​രം ല​ഭി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ഭി​ജി​ത്​ ബാ​ന​ർ​ജി​യു​ടെ ഭാ​ര്യ​യും പ്ര​മു​ഖ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്​​ഞ​യു​മാ​യ എ​സ്​​ത​ർ ദു​ഫ്​​ലോ​ക്കും നൊ​ബേ​ൽ പു​ര​സ്​​കാ​രം ല​ഭി​ച്ചി​രു​ന്നു. 

Loading...
COMMENTS