Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിപ്പബ്ലിക് ടിവിയെ പുറത്താക്കി മാധ്യമപ്പട; സിജെപി, ഇടത് സംയുക്ത വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ 'തിരംഗ മോർച്ച'

text_fields
bookmark_border
Modi, Shah Waging War on Citizens for CEC: Abhijeet Dipke Announces Tiranga Morcha
cancel

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) നേതാവ് നേഹ ബോറ, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) നേതാവ് ഐഷി ഘോഷ്, പ്രമുഖ ചലച്ചിത്ര താരം പ്രകാശ് രാജ് എന്നിവർക്കൊപ്പം ന്യൂഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർത്താസമ്മേളനം ആരംഭിച്ച ഉടൻ തന്നെ അലങ്കോലപ്പെടുത്താൻ ശ്രമിച്ച റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ ഹാളിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ട് പുറത്താക്കിയ നാടകീയ രംഗങ്ങൾക്കും പ്രസ് മീറ്റ് സാക്ഷ്യം വഹിച്ചു.

'ഡൽഹിയെ സൈനിക പാളയമാക്കി മാറ്റി; ദേശീയ പതാക വീശുന്നത് നിയമലംഘനമോ?'

ജന്തർ മന്തർ പ്രക്ഷോഭത്തെ തുടർന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ച പോലീസ് നടപടിയെ ദിപ്‌കെ രൂക്ഷമായി അപലപിച്ചു:

"തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട വിദ്യാർഥികൾ, യുവജനങ്ങൾ, പ്രതിപക്ഷ നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ എന്നിവരെല്ലാം ക്രൂരമായ അക്രമത്തിനും അറസ്റ്റിനും തടങ്കലുകൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിൽ നിന്നുള്ള സുരക്ഷാ സേനയെപ്പോലും തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നു. മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ട്രെയിൻ സർവീസുകൾ നിയന്ത്രിച്ചും ഡൽഹിയെ പൂർണമായും ഒരു സൈനിക പാളയമാക്കി മാറ്റിയിരിക്കുകയാണ്. സമാധാനപരമായി ദേശീയ പതാക ഉയർത്തുന്നത് പോലും നിയമലംഘനമായി കാണുന്ന അവസ്ഥയാണോ ഈ രാജ്യത്തുള്ളത്?"

— ദിപ്‌കെ ചോദിച്ചു.

ഗ്യാനേഷ് കുമാറിന് കേന്ദ്ര സർക്കാർ നൽകുന്ന അതിരുകടന്ന സംരക്ഷണം, ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളിൽ ജയിപ്പിക്കാൻ കമീഷൻ ഒത്താശ ചെയ്യുന്നുണ്ടോ എന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു; എ.സി.പിക്കെതിരെ ലൈംഗികാതിക്രമ ആരോപണം

വാർത്താസമ്മേളനത്തിൽ സംസാരിച്ച ഐസ നേതാവ് നേഹ ബോറ ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചത്. സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ പോലീസ് ക്രൂരമായി വേട്ടയാടുകയാണെന്നും ക്യാമറകൾ പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു:

"വാർത്ത കൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരുടെ ക്യാമറകൾ പോലീസ് ബലമായി പിടിച്ചുവാങ്ങി. ഡൽഹി എ.സി.പി വിവേക് ഭഗത് വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ചു. പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ ചെന്ന വനിതാ മാധ്യമപ്രവർത്തകക്കെതിരെ തന്നെ കൗണ്ടർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പീഡിപ്പിക്കുകയാണ് ചെയ്തത്. നീതിക്കായി സാധാരണക്കാർ പോലീസിനെ സമീപിക്കുമ്പോൾ, ക്രമസമാധാനം പാലിക്കുന്നതിന് പകരം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സ്വന്തം ജനങ്ങളെ വേട്ടയാടുന്നതാണ് ഇവിടെ കാണുന്നത്."

— നേഹ ബോറ തുറന്നടിച്ചു.

വാർത്താസമ്മേളനത്തിൽ റിപ്പബ്ലിക് ടിവിയെ പുറത്താക്കി മാധ്യമങ്ങൾ

ഇതിനിടെ, നേതാക്കൾ സംസാരിക്കുന്നതിനിടയിൽ മൈക്കിലേക്ക് തള്ളിക്കയറുകയും പ്രകോപനപരമായ ബഹളങ്ങൾ സൃഷ്ടിച്ച് വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ ഹാളിലുണ്ടായിരുന്ന മറ്റ് മാധ്യമപ്രവർത്തകർ ഒന്നിച്ച് ഇടപെട്ട് പുറത്താക്കി. മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചോദ്യങ്ങൾ തടസ്സപ്പെടുത്തുന്നത് മാധ്യമ ധർമമല്ലന്ന് വ്യക്തമാക്കിയാണ് ദേശീയ മാധ്യമങ്ങളിലെ മറ്റ് മാധ്യമപ്രവർത്തകർ ഇവരെ ഹാളിൽ നിന്ന് നീക്കം ചെയ്തത്. പ്രസ് മീറ്റ് ആരംഭിച്ചതിന് പിന്നാലെ നേതാക്കൾ സംസാരിക്കുന്നതിനിടയിൽ മൈക്കിലേക്ക് തള്ളിക്കയറുകയും പ്രകോപനപരമായ ചോദ്യങ്ങളുമായി ബഹളം വെക്കുകയും ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്.

നേതാക്കളെ സംസാരിക്കാൻ അനുവദിച്ചില്ല; ചോദ്യങ്ങൾക്ക് പകരം പ്രകോപനം

വാർത്താസമ്മേളനത്തിൽ ക്രമപ്രകാരം ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയിട്ടും, മറ്റ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ തടസ്സപ്പെടുത്തിയാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർ അനാവശ്യ ബഹളം സൃഷ്ടിച്ചതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ചൈനീസ് ബന്ധവും വിദേശ ഫണ്ടിംഗും ആരോപിച്ച് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി പ്രസ് മീറ്റ് അലങ്കോലമാക്കാൻ ഇവർ ശ്രമിക്കുകയായിരുന്നുവെന്ന് സംഘാടകർ ആരോപിച്ചു.

നേതാക്കൾ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഉച്ചത്തിൽ അലറുകയും വാർത്താസമ്മേളനത്തിന്റെ അന്തരീക്ഷം തകർക്കുകയും ചെയ്തതോടെ മറ്റ് ദേശീയ മാധ്യമങ്ങളിലെ മുതിർന്ന പത്രപ്രവർത്തകർ പരസ്യമായി രംഗത്തെത്തുകയായിരുന്നു. മാധ്യമ ധർമ്മത്തിന് നിരക്കാത്ത അച്ചടക്കമില്ലായ്മ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തകർ, റിപ്പബ്ലിക് സംഘത്തോട് വാർത്താസമ്മേളനം നടക്കുന്ന ഹാളിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച കൊണാട്ട് പ്ലേസിൽ 'തിരംഗ മോർച്ച'

സി.ജെ.പി നേതാക്കളെ ജയിലിലടച്ച നടപടിയിലും ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച (ഒക്ടോബർ 16) വൈകുന്നേരം 5 മണിക്ക് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വമ്പിച്ച 'തിരംഗ മോർച്ച' സംഘടിപ്പിക്കുമെന്ന് അഭിജീത് ദിപ്‌കെ പ്രഖ്യാപിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഈ ദേശീയ പതാക റാലിയിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് പ്രകാശ് രാജും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Modi, Shah Waging War on Citizens for CEC': Abhijeet Dipke Announces Tiranga Morcha
Next Story