Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജയിലിൽ പോകാൻ തയ്യാർ’; പ്രതിഷേധത്തിന് മുമ്പ് തടവിലാക്കാൻ ​പൊലീസ് ശ്രമമെന്ന് അഭിജീത് ദിപ്കെ

text_fields
bookmark_border
Ready for Jail to Wave Tricolour: Abhijeet Dipke Slams Central Park Closure Ahead of Tiranga Morcha
cancel
camera_alt

അഭിജീത് ദിപ്കെ


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ട് വെട്ടിനിരത്തലുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി ഇന്ന് ഡൽഹി കൊണാട്ട് പ്ലേസിൽ നടത്താനിരിക്കുന്ന 'തിരംഗ മോർച്ച'യ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ. പ്രതിഷേധം തടയുന്നതിനായി വേദി നിശ്ചയിച്ചിരുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ രണ്ടു ദിവസത്തേക്ക് അടച്ചുപൂട്ടി.

തന്റെ താമസസ്ഥലം മഫ്തി പൊലീസുകാർ വളഞ്ഞിരിക്കുകയാണെന്നും വെള്ളിയാഴ്ച പുലർച്ചെയോടെ തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ വ്യാഴാഴ്ച രാത്രി വൈകി നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വെള്ള സ്കോർപ്പിയോ കാറിലെത്തിയ പോലീസ് സംഘം തന്നെ നിരന്തരമായി പിന്തുടരുകയാണെന്ന് ദിപ്‌കെ 'എക്സി'ൽ കുറിച്ചു.

'100 ഇടങ്ങളിൽ പതാക വീശുമെന്ന് പറഞ്ഞാൽ നൂറും അടച്ചുപൂട്ടുമോ?'; ദിപ്‌കെ

പാർക്ക് അടച്ചുപൂട്ടിയ നടപടിയെ ചോദ്യം ചെയ്ത ദിപ്‌കെ, തങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്ന എല്ലാ പൊതുസ്ഥലങ്ങളും അടച്ചുപൂട്ടാൻ അധികാരികൾക്ക് കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകി:

"വെള്ളിയാഴ്ച ഞങ്ങൾ സമാധാനപരമായി സെൻട്രൽ പാർക്കിൽ പോയി ദേശീയ പതാക വീശുക തന്നെ ചെയ്യും. ഈ രാജ്യത്തെ പൗരന്മാർ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റകൃത്യമായി കാണുന്നവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ. ഈ രാജ്യത്ത് ദേശീയ പതാക വീശിയതിന് ജയിലിൽ പോകേണ്ടി വന്നാൽ അതിനും ഞങ്ങൾ തയ്യാറാണ്. നാളെ ഞങ്ങൾ 100 കേന്ദ്രങ്ങളിൽ പതാക വീശുമെന്ന് പറഞ്ഞാൽ, ആ 100 സ്ഥലങ്ങളും നിങ്ങൾ അടച്ചുപൂട്ടുമോ?"

— അഭിജീത് ദിപ്‌കെ ചോദിച്ചു.

എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ രാജ്യത്തുടനീളം 13 കോടിയിലധികം വോട്ടർമാരെ വെട്ടിനിരത്തിയെന്ന് ആരോപിച്ചാണ് സി.ജെ.പി പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്; പതാക വീശാൻ കർശന വ്യവസ്ഥകൾ

കൊണാട്ട് പ്ലേസ് അംഗീകൃത പ്രതിഷേധ വേദിയല്ലെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഡൽഹി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ അനുയോജ്യമായ മറ്റേതെങ്കിലും കേന്ദ്രത്തിൽ പരിമിതമായ ആളുകൾക്ക് മാത്രം ദേശീയ പതാക വീശാനും ദേശീയഗാനം ആലപിക്കാനും അനുവാദം നൽകിയേക്കാമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ജന്തർ മന്തർ ബാരിക്കേഡുകൾ മറികടന്ന് സി.ഇ.സിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് സി.ജെ.പി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് അയച്ചതിന് തൊട്ടുപിന്നാലെയാണ് കൊണാട്ട് പ്ലേസിൽ വൻ റാലിക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. ഇതോടെ തലസ്ഥാനത്ത് സുരക്ഷാ സന്നാഹങ്ങൾ അതീവ ജാഗ്രതയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Ready for Jail to Wave Tricolour': Abhijeet Dipke Slams Central Park Closure Ahead of Tiranga Morcha
Next Story