Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മോദിയോട് അടുത്ത തവണ മത്സരിക്കേണ്ടെന്ന് പറയാൻ കോടതിക്ക് ധൈര്യമുണ്ടോ'; ചീഫ് ജസ്റ്റിസിനോട് ചോദ്യവുമായി അഭിജിത്ത് ദീപ്കെ

text_fields
bookmark_border
Cockroach Janta Party founder Abhijeet Dipke addressing media regarding the Supreme Courts stance on Election Commission issues.
cancel
camera_alt

അഭിജിത്ത് ദീപ്കെ




ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ക്രമസമാധാനം തന്റെ അധികാരപരിധിയിലല്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. തലസ്ഥാനത്തെ പൊലീസ് രാജിനെതിരെയും വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെയും സുപ്രീംകോടതി എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ബംഗാളിൽ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി വോട്ടുകൾ വെട്ടിനിരത്തിയപ്പോൾ, 'ഇപ്പോൾ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സാരമില്ല, പിന്നീട് വോട്ട് ചെയ്യാമല്ലോ' എന്നാണ് സുപ്രീംകോടതി പറഞ്ഞതെന്ന് ദീപ്കെ. ഇതേ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാൻ സുപ്രീംകോടതിക്ക് ധൈര്യമുണ്ടോയെന്ന് ദിപ്‌കെ പരിഹസിച്ചു:

"നരേന്ദ്ര മോദിയോട് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട, അടുത്ത തവണ മത്സരിച്ചാൽ മതിയെന്ന് സുപ്രീംകോടതി പറയുമോ? പ്രധാനമന്ത്രിയോട് അങ്ങനെ പറയാൻ കോടതിക്ക് കഴിയില്ലെങ്കിൽ, സാധാരണക്കാരായ വോട്ടർമാരോട് ഇതേ ന്യായം പറയാൻ അവർക്ക് എന്ത് അർഹതയാണുള്ളത്?"

— ദീപ്‌കെ ചോദിച്ചു.

വിവാദമായി ചീഫ് ജസ്റ്റിസിന്റെ പരാമർശം

ഡൽഹിയിൽ സമരക്കാരെ അടിച്ചമർത്തുന്നതും ഏർപ്പെടുത്തിയ കടുത്ത യാത്രാ നിയന്ത്രണങ്ങളെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വിവാദമായ മറുപടി നൽകിയത്: 'ഇത് ക്രമസമാധാന പ്രശ്നമാണ്. ഇത് എന്റെ വിഷയമല്ല' എന്നാൽ സാധാരണക്കാരോ ജനപ്രതിനിധികളോ ആരുമാകട്ടെ, സുപ്രീംകോടതിയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകിടക്കുകയാണെന്നും നിയമപരമായ ഹരജികളിൽ കോടതി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ കേരള ഘടകം രൂക്ഷമായ ഭാഷയിൽ 'എക്‌സി'ൽ രംഗത്തെത്തിയിരുന്നു. 'പ്രിയപ്പെട്ട സൂര്യ കാന്ത്, ക്രമസമാധാനം താങ്കളുടെ വിഷയമല്ലെങ്കിൽ രാജിവെച്ച് ഒഴിയുക; ഇത് കൈകാര്യം ചെയ്യാൻ കഴിയുന്ന മറ്റൊരാളെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു ഔദ്യോഗിക ഹാൻഡിലിൽ വന്ന പോസ്റ്റ്. പോസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായതോടെ പിന്നീട് കോൺഗ്രസ് ഇത് പിൻവലിക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസ് കേരള ഘടകത്തിന്റെ ഈ പോസ്റ്റിനെക്കുറിച്ച് താൻ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.

പ്രക്ഷോഭം തുടരുമെന്ന് ദീപ്കെ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ രാജ്യവ്യാപക സമരം തുടരുമെന്ന് ദീപ്കെ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് കമീഷനെതിരെ സുപ്രീംകോടതിയെ സമീപിച്ച് നിയമനടപടികൾ ആരംഭിച്ച പ്രതിപക്ഷ 'ഇൻഡ്യ' മുന്നണിക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Will You Tell Modi Same Thing?': Abhijeet Dipke Questions CJI Surya Kant
Next Story