Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആത്മഹത്യാ പ്രേരണാ...

ആത്മഹത്യാ പ്രേരണാ കേസ്​; അർണബിന്‍റെ സംരക്ഷണം നീട്ടി ബോ​ംബെ ​ഹൈകോടതി

text_fields
bookmark_border
Abetment to suicide case HC extends
cancel

റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിവന്നിരുന്ന ഇടക്കാല സംരക്ഷണം നീട്ടി ബോംബെ ഹൈക്കോടതി. മാർച്ച് 10ന് ഹാജരാകാൻ ഗോസ്വാമിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ സമർപ്പിച്ച ഹരജിയിലാണ്​ മാർച്ച്​ 16 വരെ ഹാജരാകേണ്ടതില്ലെന്ന്​ കോടതി പറഞ്ഞത്​. കോവിഡ്​ പ്രമാണിച്ചാണ്​ ഇളവ്​ നൽകിയിരിക്കുന്നത്​. ഇന്‍റീരിയർ ഡിസൈനർ അൻവയ്​ നായികി​േന്‍റയും അമ്മ കുമുദ് നായികി​േന്‍റയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ്​ അർണബ്​ നിയമനടപടികൾ നേരിടുന്നത്​.


2018 മെയ് മാസത്തിൽ അലിബാഗിലെ വീട്ടിലായിരുന്നു ഇരുവരുടേയും മരണം. അൻവയ്​ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പേര്​ പരാമർശിച്ചതാണ്​ അർണബിനെ വെട്ടിലാക്കിയത്​. സംഭവത്തിൽ ഗോസ്വാമി, ഫിറോസ് ഷെയ്ഖ്​, നിതീഷ് സർദ എന്നിവരെ നവംബർ നാലിന്​ അറസ്റ്റ് ചെയ്തു. ഗോസ്വാമിയുടെ ചാനലും ഷെയ്ഖിന്‍റെയും സർദയുടെയും കമ്പനികളും അൻവയി​ന്​ വൻതോതിൽ പണം നൽകാനുണ്ടായിരുന്നു. കടംകയറിയ അൻവയ്​ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു.


കേസിൽ 50,000 രൂപ വീതം ബോണ്ടായി സ്വീകരിച്ച്​ ഗോസ്വാമിയെയും മറ്റ് പ്രതികളെയും ഇടക്കാല ജാമ്യത്തിൽ വിടാൻ സുപ്രീം കോടതി നവംബർ 11ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ എസ്. എസ്. ഷിൻഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്​ കേസിൽ വാദം കേൾക്കുന്നത്​.

അന്വേഷണവുമായി സഹകരിക്കാൻ പ്രതികൾ സന്നദ്ധരാണെന്ന് ഉറപ്പ്​ നൽകിയതിനെത്തുടർന്നാണ്​ കോടതി അവർക്ക്​ ജാമ്യം നൽകിയത്​. എന്നാൽ മഹാരാഷ്ട്രയിലെ കോവിഡ് -19 സാഹചര്യം കാരണം ഗോസ്വാമിക്ക് അലിബാഗിലെ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnab GoswamiBombay HCrepublic tvsuicide case
Next Story