Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രപ്രദേശിൽ റെയിൽവേ...

ആന്ധ്രപ്രദേശിൽ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തി

text_fields
bookmark_border
ആന്ധ്രപ്രദേശിൽ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തി
cancel
Listen to this Article

അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ ഒരു കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് സർക്കിൾ ഇൻസ്പെക്ടർ ബി.എസ്. റാവു പറഞ്ഞു.

ബാഗിൽ പൊതിഞ്ഞ നിലയിൽ റെയിൽവേ ട്രാക്കിൽ കുഞ്ഞിനെ കണ്ട ഒരു യാത്രക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപറ്റി. സംഭവത്തിൽ ആന്ധ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോയി വാക്സിൻ നൽകിയ ശേഷം ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസിന് (ഐ.സി.ഡി.എസ്) കൈമാറിയതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BabyRailway TrackAndhra Pradesh
News Summary - Abandoned Baby Found In Bag On Railway Track In Andhra Pradesh
Next Story