ആരുഷി കേസ്: വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹേംരാജിെൻറ ഭാര്യയുടെ ഹരജി
text_fieldsന്യൂഡൽഹി: ആരുഷി ഇരട്ട കൊലപാതക കേസിൽ അലഹബാദ് ഹൈകോടതി വിധിക്കെതിരെ ഹേംരാജിെൻറ ഭാര്യ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു . ആരുഷി കൊലപാതക കേസിൽ ദമ്പതികളായ രാജേഷ് തൽവാറിനെയും നുപുർ തൽവാറിനെയും വെറുതെ വിട്ട വിധിക്കെതിരെയാണ് കോടതിയിൽ ഹരജി.
ഉത്തർപ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുർ തൽവാർ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തൽവാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് തൽവാർ ദമ്പതികളെ കോടതി വെറുതെ വിട്ടത്.
2008ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2013ൽ സി.ബി.െഎ കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചുവെങ്കിലും അലഹബാദ് ഹൈകോടതി വെറുതെ വിടുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു ഹൈകോടതിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
