Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭ്യന്തര വിമാന...

ആഭ്യന്തര വിമാന യാത്രക്കാർക്ക്​ ആരോഗ്യസേതു ആപ്​ നിർബന്ധം

text_fields
bookmark_border
ആഭ്യന്തര വിമാന യാത്രക്കാർക്ക്​ ആരോഗ്യസേതു ആപ്​ നിർബന്ധം
cancel

ന്യൂഡൽഹി: മേയ്​ 25ന്​ സർവിസ്​ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവിസുകളിൽ യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എയർപോർട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ്​ യാത്രക്കാർ തെർമൽ സ്​ക്രീനിങ്​ പരിശോധനക്ക്​ വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ്​ ഡൗൺലോഡ്​ ചെയ്​തിരിക്കണം. എന്നാൽ, 14  വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്​ ആപ്​ നിർബന്ധമില്ല. 

നിർദേശങ്ങൾ: 

  • വിമാനം പുറപ്പെടുന്നതിന്​ രണ്ടു മണിക്കൂർ മു​േമ്പ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം. 
  • എല്ലാ യാത്രക്കാരും മാസ്​കും ഗ്ലൗസും ധരിച്ചിരിക്കണം
  • എല്ലാവരും തെർമൽ സ്​ക്രീനിങ്ങിന്​ വിധേയരാകണം. 
  • 14 വയസിൽ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാണ്​.  
  • മൊബൈലിൽ ആപ്പി​​െൻറ പച്ച സിഗ്​നൽ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക്​ പ്രവേശിപ്പിക്കില്ല. 
  • ട്രോളികൾ അനുവദിക്കില്ല. എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ അണുവിമുക്​തമാക്കിയ ട്രോളികൾ അനുവദനീയമാണ്​. 
  • യാത്രക്കാർക്കും എയർലൈൻസ്​ ജീവനക്കാർക്കും സർക്കാർ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തും. 

കഴിഞ്ഞദിവസമാണ്​ നിബന്ധനകളുടെ അടിസ്​ഥാനത്തിൽ ആഭ്യന്തര വിമാന സർവിസ്​ തിങ്കളാഴ്​ച മുതൽ പുനരാരംഭിക്കാൻ നിർദേശം നൽകിയത്​. ലോക്​ഡൗണിനെ തുടർന്ന്​ ഇക്കഴിഞ്ഞ മാർച്ചിലാണ്​ വിമാന സർവിസുകൾ നിർത്തിവെച്ചത്​. 

അതെസമയം, ടിക്കറ്റ്​ നിരക്കിൽ വർധനവില്ലാത്തപക്ഷം യാത്രക്കാർ വിമാനത്തിൽ അകലം പാലിച്ച്​ ഇരിക്കുന്നത്​ പ്രായോഗികമല്ലെന്നും കേന്ദ്ര ​വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ്​ ഒഴിച്ചിടുകയാണെങ്കിൽ നിരക്കിൽ 33 ശതമാനം വർധനവ്​ ഏർപ്പെടുത്തേണ്ടിവരും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downIndia Newsdomestic flight serviceaai
News Summary - Aarogya Setu app compulsory for passengers
Next Story