Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമും​ബൈ ആരെയ പൊലീസ്...

മും​ബൈ ആരെയ പൊലീസ് വലയത്തിൽ; മരം മുറിക്കൽ തുടരുന്നു

text_fields
bookmark_border
മും​ബൈ ആരെയ പൊലീസ് വലയത്തിൽ; മരം മുറിക്കൽ തുടരുന്നു
cancel

മും​ബൈ: പ്രതിഷേധത്തിനിടയിലും മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍ മ​രം മു​റി​ക്കൽ തുടരുന്നു. സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യ 2700 മ​ര​ങ്ങ​ളിൽ ഭൂരിഭാഗവും ഇതിനോടകം നീക്കിയതായാണ് വിവരം.

മ​രം മു​റി​ക്കു​ന്ന​ത് ത​ട​ഞ്ഞതിന് 29 വിദ്യാർഥികളെ പൊ​ലീ​സ് ഇന്നലെ അ​റ​സ്​​റ്റ് ചെ​യ്തതോടെ ഭയത്തിലാണ് പ്രതിഷേധക്കാർ. ആരെയയിലേക്കുള്ള നാലു വഴികളും അടച്ചിരിക്കുകയാണ്. സ്ഥ​ല​ത്ത് 144 പ്ര​ഖ്യാ​പിക്കുകയും 38 ഓ​ളം പേ​ര്‍ക്ക് എ​തി​രെ കേ​സെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരും അറസ്റ്റിലായവരുടെ ബന്ധുക്കളും ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നാണ് വിവരം.

അ​ഞ്ച് ല​ക്ഷ​ത്തോ​ളം മ​ര​ങ്ങ​ളു​ള്ള ആ​രെ​യ കോ​ള​നി, ന​ഗ​ര​ത്തി‍​െൻറ ‘ശ്വാ​സ​കോ​ശ’​മെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​രെ​യ വ​ന​മ​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് എ​തി​രെ ന​ല്‍കി​യ ഹ​ര​ജി​ക​ള്‍ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു.

ബി.​ജെ.​പി സ​ര്‍ക്കാ​റി‍​െൻറ സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് മെ​ട്രൊ റെ​യി​ല്‍ ആ​സ്ഥാ​നം. ശി​വ​സേ​ന ഭ​രി​ക്കു​ന്ന മും​ബൈ ന​ഗ​ര​സ​ഭ​യും മ​രം​മു​റി​ക്ക് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsmalayalam newsindia newsAarey protest
News Summary - aarey-forest-colony-protest-mumbai-metro-felling-of-trees-india news
Next Story