ഉപതെരഞ്ഞെടുപ്പ്: ജലന്ധറിൽ ആം ആദ്മി പാർട്ടിക്ക് ജയം
text_fieldsസുഷീൽകുമാർ റിങ്കു
ന്യൂഡൽഹി: പഞ്ചാബിലെ ജലന്ധർ ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ജയം. 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ആം ആദ്മി പാർട്ടിയുടെ സുഷീൽകുമാർ റിങ്കു വിജയിച്ചു. സന്തോക് സിങ് ചൗധരിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രക്കിടെയാണ് സന്തോക് സിങിന്‍റെ മരണം. അദ്ദേഹത്തിന്‍റെ ഭാര്യ കമർജിത് ചൗധരിയാണ് കോൺഗ്രസിന് വേണ്ടി ജനവിധി തേടിയത്.
തുടർച്ചയായി 24 വർഷം കോൺഗ്രസിന്‍റെ കൈയിലായിരുന്ന മണ്ഡലമാണിത്. കോൺഗ്രസ് ജലന്ധർ എം.എൽ.എ ആയിരുന്ന റിങ്കുവിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം പുറത്താക്കുകയായിരുന്നു.
ഉത്തര്‍പ്രദേശി രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റായ ഛാന്‍ബെ നില നിർത്തിയ അപ്നാദൾ (എസ്) സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ സുഅ്ർ പിടിച്ചെക്കുകയും ചെയ്തു. അഅ്സംഖാന്റെ മകൻ അബ്ദുല്ല അ്അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് സുഅ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒഡീഷയിലെ ജാര്‍സുഗുഡ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി സിറ്റിങ് സീറ്റ് നിലനിർത്തി.