Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശിഷ്​ ഖേതൻ ആപ്പ്​...

ആശിഷ്​ ഖേതൻ ആപ്പ്​ പദവി രാജിവെച്ചു

text_fields
bookmark_border
ആശിഷ്​ ഖേതൻ ആപ്പ്​ പദവി രാജിവെച്ചു
cancel

ന്യൂഡൽഹി: ആംആദ്​മി പാർട്ടി നേതാവും ഡയലോഗ്​ ആൻറ്​ ഡെവലപ്മ​​​െൻറ്​ കമീഷൻ വൈസ്​ ചെയർമാനുമായ ആശിഷ്​ ഖേതൻ സ്​ഥാനം രാജിവെച്ചു. അഭിഭാഷകനായി സേവനമനുഷ്​ഠിക്കുന്നതിനായാണ്​ സ്​ഥാനം രാജിവെച്ചതെന്നാണ്​ ആശിഷ്​ ഖേത​​​​െൻറ വിശദീകരണം. 

മാധ്യമപ്രവർത്തനത്തിൽ നിന്ന്​ രാഷ്​ട്രീയത്തിലേക്ക്​ തിരിഞ്ഞ ഖേതൻ അരവിന്ദ്​ കെജ്​രിവാളി​​​​െൻറ വിശ്വസ്​തനായിരുന്നു. മൂന്നു വർഷം മുമ്പാണ്​ എ.എ.പി സർക്കാറി​​​​െൻറ ഉപദേശക സമിതിയിലെ ഡി.ഡി.സി വൈസ്​ ചെയർമാനായി അദ്ദേഹത്തെ നിയമിച്ചത്​. 

​ൈവസ്​ ചെയർമാൻ സ്​ഥാനത്തു നിന്ന്​ ഞാൻ രാജിവെച്ചു. ഏപ്രിൽ 16 മുതൽ രാജി പ്രബാല്യത്തിലുണ്ട്​. കഴിഞ്ഞ മൂന്ന്​ വർഷമായി പാർട്ടിയുടെ പൊതു നയം രൂപീകരിക്കാനും ഭരണ നിർവഹണ​ത്തെ പരിഷ്​കരിക്കാനും സാധിച്ചു. ഇൗ അവസരം നൽകിയ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനോട്​ നന്ദി രേഖപ്പെടുത്തുന്നു - ആശിഷ്​ ഖേതൻ ട്വീറ്റ്​ ചെയ്​തു. 

താൻ നിയമസേവനത്തിന്​ ഒരുങ്ങിയിരിക്കുകയാണ്​. ഡൽഹി ബാർ അസോസിയേഷനിൽ രജിസ്​റ്റർ ചെയ്​തതിനാൽ സ്​ഥാനം രാജിവെക്കേണ്ടി വന്നു. ബാർ കൗൺസിൽ നിയമ പ്രകാരം അഭിഭാഷകർ മറ്റ്​ സർക്കാർ- സർക്കാറിതര സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന്​ വിലക്കുണ്ട്​ എന്നും ഖേതൻ ട്വീറ്റ്​ ചെയ്​തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind KejriwalAshish Khetanmalayalam news
News Summary - AAP's Ashish Khetan Quits Delhi Advisory Body - India News
Next Story