Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jaya bachchan
cancel
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ ചീത്ത...

'നിങ്ങളുടെ ചീത്ത ദിനങ്ങൾ ഉടൻ വരും' രാജ്യസഭയിൽ ഭരണപക്ഷത്തെ ശപിച്ച്​ ജയ ബച്ചൻ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യസഭയിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്​ സമാജ്​വാദി പാർട്ടി എം.പി ജയ ബച്ചൻ. മയക്കുമരുന്ന്​ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സംഭവം. വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉന്നയിച്ചതായി ജയ ബച്ചൻ സ്​പീക്കറോട്​ പരാതി പറയുകയും ക്ഷുഭിതയാകുകയുമായിരുന്നു.

നിങ്ങളുടെ ചീത്ത ദിനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഞാൻ നിങ്ങളെ ശപിക്കുകയാണെന്നും ജച്ച ബച്ചൻ നരേന്ദ്ര​മോദി സർക്കാറിനെക്കുറിച്ച്​ പറഞ്ഞു. ഒരു ക്ലറിക്കൽ പിശകിനെക്കുറിച്ച്​ മൂന്നുനാല്​ മണിക്കൂർ ചർച്ച ചെയ്​തെങ്കിലും എം.പിമാരുടെ സസ്​പെൻഷനെക്കുറിച്ച്​ ചർച്ച ചെയ്യാൻ തയാറല്ലെന്ന്​ ജയ ബച്ചൻ ആരോപിച്ചു.

എം.പിമാരുടെ സസ്​പെൻഷനെക്കുറിച്ചുള്ള ജയയുടെ പരാമർശം​ ഭരണപക്ഷ എം.പിമാർ എതിർത്തതിനെ തുടർന്നാണ്​ സംഭവം. 'ഞങ്ങൾക്ക്​ നീതി വേണം. ഞങ്ങൾ അവിടെ നിന്ന്​ (ട്രഷറി ബെഞ്ച്​) നീതി പ്രതീക്ഷിക്കുന്നില്ല, പക്ഷേ നിങ്ങളിൽനിന്ന്​ നീതി പ്രതീക്ഷിക്കാമോ? സഭയിലെ അംഗങ്ങളെ അല്ലെങ്കിൽ പുറത്തിരിക്കുന്ന 12 അംഗങ്ങളെ നിങ്ങൾ എങ്ങനെയാണ്​ സംരക്ഷിക്കുന്നത്​​?' സഭ നിയന്ത്രിച്ചിരുന്ന ഭുവനേശ്വർ കലിതയോടായി ജയ ബച്ചൻ ചോദിച്ചു.

ഇതോടെ ജയ ബച്ചൻ മയക്കുമരുന്ന്​ ബില്ലുമായി ബന്ധപ്പെട്ടല്ല സംസാരിക്കുന്നതെന്നും ബില്ലിൽ താൽപര്യമില്ലെന്ന്​ തോന്നുന്നുവെന്നും വ്യക്തമാക്കി ചെയർ രംഗത്തെത്തി. എന്നാൽ ഇത്​ എന്‍റെ ഊഴമാണെന്നും ഒരു ക്ലറിക്കൽ പിഴവിനെക്കുറിച്ച്​ സംസാരിക്കാൻ ഞങ്ങൾ നിങ്ങൾക്ക്​ മൂന്നാലു മണിക്കൂർ നൽകിയെന്നും ജയ ബച്ചൻ പറഞ്ഞു. ഇതോടെ ഭരണപക്ഷ എം.പിമാർ ബഹള​ംവെച്ച്​ പ്രതിഷേധിച്ചതോടെയാണ്​ ജയ ബച്ചൻ സഭയിൽ പൊട്ടിത്തെറിച്ചത്​. 'എന്താണ്​ ഇവിടെ സംഭവിക്കുന്നത്​. ഇത്​ ഭീകരമാണ്. നിങ്ങളുടെ ചീത്ത ദിനങ്ങൾ ഉടൻ വരും' -ഭരണകക്ഷി അംഗങ്ങളോടായി ജയ ബച്ചൻ പറഞ്ഞു.

ജയ ചെയറിന്​ നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച്​ ബി.ജെ.പി എം.പി രാകേഷ്​ സിൻഹ ക്രമപ്രശ്​നം ഉന്നയി​ച്ചതോടെ ജയ പൊട്ടിത്തെറിച്ചു. തുടർന്ന്​ വ്യക്തിപരമായ പരാമർശങ്ങൾ സഭയിൽ ഉന്നയിച്ചതായി ഭരണകക്ഷി അംഗത്തിനെതിരെ സ്​പീക്കറോട്​ പരാതി പറയുകയും ചെയ്​തു. ഇതോടെ വാക്​പോര്​ അവസാനിപ്പിക്കാനും അടുത്ത അംഗത്തിന്​ സംസാരിക്കാൻ സമയം നൽകുകയാണെന്നും ഭുവനേശ്വർ കലിത പറഞ്ഞു. തുടർന്ന്​ പ്രതിപക്ഷ -ഭരണപക്ഷ എം.പിമാരുടെ വാക്കേറ്റത്തി​നിടെ സഭ പിരിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyRajyasabhaJaya BachchanBJP
News Summary - Aapke Bure Din Aayenge Jaya Bachchans Outburst In Rajya Sabha
Next Story