പ്രകാശ്രാജിന് എ.എ.പി പിന്തുണ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടൻ പ്രകാശ്രാജിന് ആം ആദ്മി പാർട്ടിയുടെ പിന്തുണ. കഴിഞ്ഞദിവസം നടന്ന എ.എ.പി യോഗത്തിൽ ക്ഷണിതാവായി പെങ്ക ടുത്ത പ്രകാശ്രാജ് തെൻറ രാഷ്ട്രീയ യാത്രക്ക് പിന്തുണ നൽകിയതിൽ നന്ദി അറിയിച്ചു. എ.എ.പി മുതിർന്ന നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെയും കർണാട ക കൺവീനർ പൃഥ്വി റെഡ്ഡിയുടെയും സാന്നിധ്യത്തിലായിരുന്നു യോഗം. എല്ലാ നല്ലയാളുകളെയും രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. അനീതിക്കെതിരെ പോരാടുന്ന പ്രകാശ്രാജിനെ പോലുള്ളവരുടെ ശബ്ദത്തിന് ധാർമിക പിന്തുണ നൽകേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹത്തെ പാർലമെൻറിലെത്തിക്കണമെന്നും എ.എ.പി കർണാടക കൺവീനർ പൃഥ്വി റെഡ്ഡി പറഞ്ഞു.
പ്രകാശ്രാജിന് നേരേത്ത, തെലങ്കാന രാഷ്ട്രീയ സമിതി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, കർണാടകയിൽ ബി.ജെ.പിയുടെ പ്രധാന എതിരാളികളായ കോൺഗ്രസും ജെ.ഡി.എസും പ്രകാശ്രാജിെൻറ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതുവത്സരദിനത്തിലാണ് പ്രകാശ്രാജ് തെൻറ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. 2019ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് വൈകാതെ അറിയിക്കുമെന്നാണ് പ്രകാശ്രാജ് പറഞ്ഞത്. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ കെ.സി. ചന്ദ്രശേഖര റാവുവാണ് പ്രകാശ്രാജിെൻറ രാഷ്ട്രീയ പ്രവേശത്തിന് ചുക്കാൻ പിടിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ കെ.സി. ചന്ദ്രശേഖരറാവുവിെൻറ മകനും ടി.ആർ.എസ് നേതാവുമായ കെ.ടി. രാമറാവുവിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.
തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ ഏറെ ആരാധകരുള്ള പ്രകാശ്രാജ് കർണാടകയിലെയോ തെലങ്കാനയിലെയോ ഏതെങ്കിലും ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
