Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആം ആദ്​മി പാർട്ടി...

ആം ആദ്​മി പാർട്ടി മഹാസഖ്യത്തി​െൻറ ഭാഗമല്ലെന്ന്​ മനീഷ്​ സിസോദിയ

text_fields
bookmark_border
ആം ആദ്​മി പാർട്ടി മഹാസഖ്യത്തി​െൻറ ഭാഗമല്ലെന്ന്​ മനീഷ്​ സിസോദിയ
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടി പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തി​​​​െൻറ ഭാഗമല്ലെന്ന്​ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ. 2019 ​േലാക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ചേർന്ന മഹാസഖ്യത്തി​​​െൻറ ഭാഗമാണ്​ എ.എ.പിയെന്നത്​  ചാനലുകൾ നൽകിയ വാർത്തകൾ മാത്രമാണ്​. മഹാസഖ്യത്തിൽ കൈകോർത്തിരിക്കുന്നത്​ വൻനേതാക്കളാണ്​. അങ്ങനൊരു സഖ്യത്തിൽ എങ്ങനെയാണ്​ എ.എ.പിക്ക്​ ഭാഗമാകാൻ കഴിയുകയെന്നും മനീഷ്​ സിസോദിയ ചോദിച്ചു. 

ബിഹാറിലെ മുസഫർപുരിൽ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജന്ദർ മന്ദിറിൽ ആർ.ജെ.ഡി നയിച്ച പ്രതിഷേധ പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും പ​െങ്കടുത്തിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്​, കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം കെജ്​രിവാളും അണിചേർന്നതോടെയാണ്​ മഹാസഖ്യത്തിൽ എ.എ.പിയും ചേർന്നെന്ന്​ വാർത്തയായത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapmanish sisodiagrand alliance
News Summary - AAP is Not Part of Grand Alliance Says Manish Sisodia- India news
Next Story