മാംസ കടകൾ തുറക്കരുതെന്ന് ബി.ജെ.പി എം.എൽ.എ; ധൈര്യമുണ്ടെങ്കിൽ കെ.എഫ്.സിയും ബിജെപി നേതാക്കൻമാരുടെ കടകളും അടച്ചിടട്ടെയെന്ന് ആം ആദ്മി എം.പി
text_fieldsന്യൂഡൽഹി: നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.
ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.
മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.
നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു. അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

