Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതട്ടിപ്പ്​ കേസ്​;...

തട്ടിപ്പ്​ കേസ്​; എ.എ.പി എം.എൽ.എ അറസ്​റ്റിൽ

text_fields
bookmark_border
തട്ടിപ്പ്​ കേസ്​; എ.എ.പി എം.എൽ.എ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ഗുജറാത്തിലെ ആം ആദ്​മി പാർട്ടി റാലിക്ക്​ മണിക്കൂറുകൾ മാത്രം ​ശേഷിക്കെ എ.എ.പി എം.എൽ.എ ഗുലാബ്​ സിങ്ങിനെ ഡൽഹി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.​ തട്ടിപ്പ്​ കേസിൽ അന്വേഷണത്തോട്​ സഹകരിച്ചില്ലെന്ന പേരിൽ ജാമ്യമില്ലാ വാറണ്ട്​ ഉണ്ടായതിനെ തുടർന്നാണ്​ അറസ്​റ്റ്​. സൂറത്ത്​ പൊലീസ്​ കമീഷണർ ഒാഫീസിലെത്തിയ എം.എൽ.എയെ ഡൽഹിയിൽ നിന്നെത്തിയ പൊലീസ്​ സംഘം​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു​.

അതേസമയം കേസിലെ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും ആറുദിവസമായി ഗുജറാത്തിലുണ്ടായിരുന്ന തന്നെ എന്തുകൊണ്ടാണ്​ റാലി  നടക്കുന്ന ദിവസംതന്നെ ഡൽഹി പൊലീസ്​ ഗുജറാത്തിലെത്തി അറസ്​റ്റ്​ ചെയ്​തതെന്നും സിങ്​ ചോദിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഉൾപ്പെടെയുള്ളവർ പ​െങ്കടുക്കുന്ന റാലി ഇന്ന്​ വൈകിട്ടാണ്​ ഗുജറാത്തിൽ നടക്കുന്നത്​. നിലവിൽ ആം ആദ്​മി പാർട്ടിയുടെ ഗുജറാത്തിലെ കോ–ഇൻചാർജാണ്​ ഇദ്ദേഹം. ജമ്യമില്ലാവാറണ്ടിനെതിരെ എ.എ.പി നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.

തട്ടിപ്പ്​​ കേസിൽ ബിന്ദാപൂരിലെ പൊലീസ്​ സ്​റ്റേഷനിൽ സെപ്​തംബർ 13നാണ്​ എം.എൽ.എക്കെതിരെ എഫ്​​.െഎ.ആർ ​രജിസ്​റ്റർ ചെയ്​തത്​. നേരത്തെ സൂറത്തിലെ ആം ആദ്​മി പാർട്ടിയുടെ പൊതുയോഗവുമായി ബന്ധപ്പെട്ട്​ ലാദനും ഹാഫിസ്​ സയീദും കെജ്രിവാളും ഉൾപ്പെടുന്ന ബാനർ ​പൊതുനിരത്തുകളിൽ ​പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​ എ.എ.പി കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aap mla
News Summary - AAP MLA Gulab Singh arrested in Gujarat
Next Story