Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right20 എം.എൽ.എമാരുടെ...

20 എം.എൽ.എമാരുടെ അയോഗ്യത; ആം ആദ്​മിയെ കുറ്റപ്പെടുത്തി പ്രകാശ്​ റാവത്ത്​

text_fields
bookmark_border
20 എം.എൽ.എമാരുടെ അയോഗ്യത; ആം ആദ്​മിയെ കുറ്റപ്പെടുത്തി പ്രകാശ്​ റാവത്ത്​
cancel

ന്യൂഡൽഹി: ആംആദ്​മി പാർട്ടിയുടെ 20 എം.എൽ.എമാരെ അയോഗ്യരാക്കിയ മുൻഗാമിയുടെ നടപടിയെ അനുകൂലിച്ച്​ മുഖ്യ തെര​െഞ്ഞടുപ്പ് കമീഷണർ ഒാം പ്രകാശ്​ റാവത്ത്​. അവരുടെ ഭാഗം കേൾക്കണമെന്ന്​ അപേക്ഷിക്കാൻ ആം ആദ്​മി പാർട്ടിക്ക്​ രണ്ട്​ അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, അവർ അത്​ ഉപയോഗിച്ചില്ലെന്ന്​ റാവത്ത്​ കുറ്റപ്പെടുത്തി. 

2017 ജൂൺ 23ന്​ കമീഷ​​​​െൻറ ഉത്തരവിൽ നിയമ നടപടികൾ യഥാസമയം നടക്കുമെന്ന്​ അറിയിച്ചിരുന്നു. 2017 സെപ്​തംബർ 28നും നവംബർ രണ്ടിനും  രണ്ടു നോട്ടീസുകൾ നൽകിയത്​ എ.എ.പിയുടെ വി​ശദീകരണം​ കേൾക്കുന്നതിന്​ വേണ്ടിയാണ്​. അങ്ങനെയെങ്കിൽ അവരുടെ വിശദീകരണത്തിനായി ഒരു തീയതി നിശ്​ചയിക്കുമായിരുന്നു. എന്നാൽ ആംആദ്​മി പാർട്ടി കമീഷന്​ അതുവരെ അറിയാവുന്ന കാര്യങ്ങൾ മാത്രമായിരുന്നു പറഞ്ഞത്​. പുതിയതായി ഒന്നും മറുപടിയിൽ നൽകിയി​െല്ലന്നും റാവത്ത്​ കുറ്റപ്പെടുത്തി.

കമീഷ​​​​െൻറ ഉത്തരവ്​ റദ്ദാക്കാനാവശ്യപ്പെട്ട്​ ഹൈകോടതിയിൽ നൽകിയ ഹരജി തള്ളും വരെ ഉത്തരവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു തെരഞ്ഞെടുപ്പ്​ കമീഷൻ നൽകിയ രണ്ട്​ നോട്ടീസുകൾക്കും എ.എ.പിയുടെ മറുപടി. എന്നാൽ, 2016 സെപ്​തംബറിൽ പാർലമ​​​െൻറ്​ സെക്രട്ടറിമാരെ നിയമിച്ചത്​​ നിയമവിരുദ്ധമായാണെന്ന ഡൽഹി ​ൈഹകോടതിവിധി ചൂണ്ടിക്കാട്ടി അപേക്ഷ തെരഞ്ഞെുടപ്പ്​ കമീഷൻ തള്ളുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionaap mlamalayalam newsOm Prakash Rawat
News Summary - AAP missed their Turns to Question EC Says Om Prakash Rawat - India Bews
Next Story