Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്വിദിന സന്ദർശനത്തിനായി കെജ്രിവാളും ഭഗവന്ത് മാനും ഇന്ന് ഗുജറാത്തിൽ

text_fields
bookmark_border
Arvind Kejriwal, Bhagwant Man
cancel

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഗുജറാത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ പ്രചരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എ.പി നേതാക്കൾ ഗുജറാത്തിലെത്തുന്നത്. ദഹോദിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുനേതാക്കളും സംസാരിക്കുമെന്ന് എ.എ.പി സംസ്ഥാന സെക്രട്ടറി മനോജ് സൊരാത്തിയ പറഞ്ഞു.

ഞായറാഴ്ച ദരംപൂരിലും കഡോദരയിലും നടക്കുന്ന പൊതുയോഗങ്ങളിലും ഇവർ പങ്കെടുക്കും. സംസ്ഥാനത്തെ നേതാക്കളുമായും ഇരുവരും കൂടിക്കാഴ്ച നടത്തും. ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിൽ എ.എ.പി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‍രിവാൾ നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ എ.എ.പി അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും കെജ്രിവാൾ അവകാശപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AAP leaders Arvind Kejriwal, Bhagwant Mann on two-day Gujarat visit
Next Story