Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രത്യേക ക്ഷണവുമായി എ.എ.പി; സത്യപ്രതിജ്ഞ ചടങ്ങിന് അപ്രതീക്ഷിത അതിഥി

text_fields
bookmark_border
പ്രത്യേക ക്ഷണവുമായി എ.എ.പി; സത്യപ്രതിജ്ഞ ചടങ്ങിന് അപ്രതീക്ഷിത അതിഥി
cancel

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർപ്പൻ ജയം നേടിയപ്പോൾ ദേശീയ കൺവീനർ അരവിന്ദ് കെജ്​രിവ ാളിന്‍റെ ചിത്രത്തോടൊപ്പം മറ്റൊരു ചിത്രം കൂടി എങ്ങും നിറഞ്ഞിരുന്നു. ആം ആദ്മി തൊപ്പി വെച്ച് വട്ടക്കണ്ണടയും കപ് പടാമീശയുമായി ഏവരുടെയും മനംകവർന്നത് അവ്യൻ തോമർ എന്ന ഒരു വയസ്സുകാരനാണ്. ഇപ്പോഴിതാ, 16ന് നടക്കുന്ന കെജ്​രിവാളിന്‍ റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പാർട്ടി പ്രത്യേകം ക്ഷണിച്ചിരിക്കുകയാണ് ഈ കുരുന്നിനെ.

തെരഞ്ഞെടുപ് പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന റാലിയിലാണ് രക്ഷിതാവിന്‍റെ തോളിലേറി റാലിയിൽ അണിനിരന്ന അവ്യൻ തോമറിനെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തത്. കെജ്​രിവാളിനെ പോലെ കഴുത്തിൽ മഫ്ളർ ചുറ്റിയാണ് അവ്യനും എത്തിയത്.

തൊപ്പിയും കണ്ണടയും മീശയുമൊക്കെയായി പലവിധത്തിൽ ഫോട്ടോകളിൽ നിറഞ്ഞുനിന്നു അവ്യൻ. 'ബേബി കെജ്​രിവാൾ' എന്ന് വിളിപ്പേര് കിട്ടുകയും ചെയ്തു.

അവ്യന്‍റെ അച്ഛൻ രാഹുൽ തോമർ ബിസിനസുകാരനാണ്. അമ്മ മീനാക്ഷി. ഇരുവരും എ.എ.പി അനുയായികളാണ്. ഫലപ്രഖ്യാപന ദിവസം എ.എ.പി ട്വീറ്റ് ചെയ്ത അവ്യൻ തോമറിന്‍റെ ചിത്രം നൂറുകണക്കിനാളുകളാണ് പങ്കുവെച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AAP Invites "Baby Mufflerman" To Arvind Kejriwal Oath
Next Story