Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളി​െൻറ ആശങ്ക...

കെജ്​രിവാളി​െൻറ ആശങ്ക കുട്ടികളെ ഒാർത്താണ്​, ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ ഒാർത്തും; തിരിച്ചടിച്ച്​ ആപ്​

text_fields
bookmark_border
കെജ്​രിവാളി​െൻറ ആശങ്ക കുട്ടികളെ ഒാർത്താണ്​, ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ ഒാർത്തും; തിരിച്ചടിച്ച്​ ആപ്​
cancel

ന്യൂഡൽഹി: കുട്ടികളെ കാര്യമായി ബാധിക്കുന്ന കോവിഡി​െൻറ സിംഗപൂർ വകഭേദത്തെ സൂക്ഷിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​െൻറ പ്രസ്​താവന ഉയർത്തിയ വിവാദം അവസാനിക്കുന്നില്ല. കെജ്​രിവാൾ നിരുത്തരവാദ പ്രസ്​താവനയാണ്​ നടത്തിയതെന്നും ഡൽഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്​. ജയ്​​ശങ്കർ പറഞ്ഞതിനോട്​ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്​ ആപ്​. ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ കുറിച്ചാണെന്നും എന്നാൽ, കെജ്​രിവാളി​െൻറ ആശങ്ക ഇന്ത്യയിലെ കുട്ടികളെ കുറിച്ചാണെന്നുമാണ്​ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ തിരിച്ചടിച്ചത്​.

കോവിഡി​െൻറ സിംഗപൂർ വകഭേദം അപകടകരമാണെന്നും ഇത്​ കുട്ടികൾക്ക്​ വലിയ അപകടമുണ്ടാക്കുമെന്നുമായിരുന്നു അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞത്​. സിംഗപൂർ വകഭേദം ഇന്ത്യയിൽ കോവിഡി​െൻറ മൂന്നാം തരംഗത്തിന്​ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകിയിരുന്നു. അതിനെ തടയാൻ സിംഗപൂരിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കണമെന്നും കുട്ടികൾക്ക്​ വാക്​സിൻ നൽകുന്നത്​ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇത്തരം നിരുത്തരവാദ പ്രസ്​താവനകൾ ഇന്ത്യയുടെ ദീർഘകാല ബന്ധങ്ങളെ തകർക്കുമെന്നാണ്​ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്​ ജയ്​ശങ്കർ മറുപടി നൽകിയത്​. കെജ്​രിവാളി​െൻറ പ്രസ്​താവന സിംഗപൂർ തള്ളുകയും ചെയ്​തിരുന്നു. കോവിഡി​െൻറ സിംഗപൂർ വകഭേദം എന്നൊന്നില്ലെന്നും കോവിഡിനെ കുറിച്ച്​ ആധികാരികമായി സംസാരിക്കാനാകുന്ന ആളല്ല കെജ്​രിവാളെന്നും ഇന്ത്യൻ സ്​ഥാനപതി പ്രതികരിക്കുകയും ചെയ്​തു.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്കാളിയാണ്​ സിംഗപൂരെന്നും എസ്​.ജയ്​ശങ്കർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടതില്ലെന്ന കേന്ദ്ര വിദേശ കാര്യ മന്ത്രിയുടെ പ്രസ്​താവന കൂടി പുറത്തു വന്നതോടെയാണ്​ കെജ്​രിവാളിനെ പ്രതിരോധിച്ചു കൊണ്ട്​ മനീഷ്​ സിസോദിയ രംഗത്തെത്തിയത്​.

ബി.ജെ.പി തുടങ്ങിയത്​ യഥാർഥ മൂഡ രാഷ്​ട്രീയമാണെന്നായിരുന്നു മനീഷ്​ സിസോദിയയുടെ ​പ്രതികരണം. 'പ്രതികരണങ്ങളിൽ നിന്ന്​ മനസിലാകുന്നത്​ ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ കുറിച്ചും കെജ്​രിവാളി​െൻറ ആശങ്ക കുട്ടികളെ കുറിച്ചുമാണെന്നാണ്​. അവർക്ക്​ (ബി​.ജെ.പിക്ക്​) കുട്ടികൾക്ക്​ വാക്​സിൻ നൽകാനാകില്ല, പക്ഷേ സിംഗപൂരിനെ കുറിച്ച്​ ആശങ്കപ്പെടാനാകുന്നുണ്ട്​' -മനീഷ്​ സിസോദിയ പറഞ്ഞു.

അവരുടെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന്​ നമ്മുടെ കുഞ്ഞുങ്ങളുടെ വാക്​സിനാണ്​ കയറ്റി അയച്ചത്​. കേന്ദ്രവും ബി.ജെ.പിയും ആഗോള പ്രതിഛായ മെച്ചപ്പെടുത്തുകയാണ്​, നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ ഒാർത്ത്​ ആശങ്കപ്പെടുക തന്നെ ചെയ്യുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു.

നിങ്ങൾ രക്ഷിതാക്കളോട്​ ചോദിക്കൂ, അവരുടെ ആശങ്ക കുട്ടികളെ കുറിച്ചാണോ അതോ സിംഗപൂരിനെ കുറിച്ചാണോ എന്ന്​ -അദ്ദേഹം പറഞ്ഞു. പ്രശ്​നം സിംഗപൂരല്ലെന്നും നമ്മുടെ കുട്ടിക​ളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalsingaporecovid 19
News Summary - ‘Arvind Kejriwal Worried About Kids, BJP About Singapore’
Next Story