Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sanjay Singh and Akhilesh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ എസ്​.പിയുമായി...

യു.പിയിൽ എസ്​.പിയുമായി കൈകോർക്കാൻ ആപ്​

text_fields
bookmark_border

ലഖ്​​േനാ: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്​വാജി പാർട്ടിയുമായി സഖ്യത്തിന്​ നീക്കമിട്ട്​ ആം ആദ്​മി പാർട്ടി. എ.എ.പി നേതാവ്​ സഞ്​ജയ്​ സിങ്ങും എസ്​.പി നേതാവ്​ അഖിലേഷ്​ യാദവു​ം ബുധനാഴ്​ച കൂടിക്കാഴ്ച നടത്തി. 'ഞങ്ങൾ പരസ്​പരം സംസാരിച്ച്​ ഒരു സഖ്യത്തിലേക്ക്​ നീങ്ങുകയാണ്​' -എന്നായിരുന്നു സഞ്​ജയ്​ സിങ്ങിന്‍റെ പ്രതികരണം.

ലഖ്നോവിലെ ലോഹ്യ ട്രസ്റ്റ്​ ഒാഫിസിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ചർച്ച ഒരു മണിക്കൂറോളം നീണ്ടു. രണ്ടുമാസം​ മുമ്പ്​ എസ്​.പി സ്​ഥാപക നേതാവ്​​ മുലായം സിങ്​ യാദവിന്‍റെ ജന്മദിന ആഘോഷങ്ങൾക്കിടെ സഞ്​ജയ്​ സിങ്ങും അഖിലേഷ്​ യാദവും കൂടിക്കാഴ​്​ച നടത്തിയിരുന്നു.

സഞ്​ജയ്​ സിങ്ങും അഖിലേഷ്​ യാദവും തമ്മിൽ നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും തെരഞ്ഞെടുപ്പിലെ അജണ്ടകൾ വിഷയമായെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.

അതേസമയം, എ.ഐ.എം.ഐ.എം പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്​, പാർട്ടി ​േനതാവ്​ അസദുദ്ദീൻ ഉവൈസിയുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയിട്ടി​ല്ലെന്നായിരുന്നു അഖിലേഷ്​ യാദവിന്‍റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAAPAkhilesh YadavSanjay Singh
News Summary - AAP heading for alliance with SP Sanjay Singh says after meeting Akhilesh Yadav
Next Story