Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിൻെറ...

കോൺഗ്രസിൻെറ പരാജയമാണ്​ ആം ആദ്​മി പാർട്ടി രൂപീകരിക്കാൻ കാരണം -കെജ്​രിവാൾ

text_fields
bookmark_border
kejriwal
cancel

ന്യൂഡൽഹി: ഡൽഹിയിലെ മുൻ കോൺഗ്രസ്​ സർക്കാറിനെതിരെ ആഞ്ഞടിച്ച്​ ​ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. വികസന കാര്യത്തിൽ കോൺഗ്രസ്​ സർക്കാർ ഡൽഹിയെ അവഗണിച്ചുവെന്നും കോൺഗ്രസിൻെറ പരാജയമാണ്​ ആം ആദ്​മി പാർട്ടിയുടെ രൂപീകര ണത്തിനിടയാക്കിയതെന്നും​ കെജ്​രിവാൾ പറഞ്ഞു.

‘‘പൂർണ സംസ്ഥാനമല്ലാതിരുന്നിട്ടും ഷീല ദീക്ഷിത്​ സർക്കാർ മുമ്പോട്ട്​ കൊണ്ടു പോകുന്നുണ്ടല്ലൊ എന്നും എന്തുകൊണ്ട്​ നിങ്ങൾക്ക്​ അത്​ പറ്റില്ലെന്നും ജനങ്ങൾ എന്നോട്​ ചോദിച്ചു. ഷീല ദീക്ഷിത്​ യഥാർഥത്തിൽ ഒരു സർക്കാറിനാണോ നേതൃത്വം നൽകിയതെന്ന്​ ഞാൻ തിരിച്ച്​ ചോദിക്കുന്നു. ഒരാൾക്ക്​ അതുപോലെ സർക്കാർ നയിക്കാൻ സാധിക്കുമെങ്കിൽ നമുക്കും ചെയ്യാം. ഷീല ദീക്ഷിത്​ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ നിങ്ങൾ എന്തിനാണ്​ ഞങ്ങളെ തെരഞ്ഞെടുത്തത്​.? എന്തിനാണ്​ ജനങ്ങൾ ആം ആദ്​മി പാർട്ടിക്ക്​ വോട്ട്​ ചെയ്​തത്​.?’’ -കെജ്​രിവാൾ ചോദിച്ചു. ഡൽഹിയിലെ രോഹിണിയിൽ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം 70 വർഷത്തോളമായി കോൺഗ്രസ് ഭരണത്തിന്​ കീഴിലായിരുന്നുവെന്നും കോൺഗ്രസ് മികച്ച പ്രവത്തനങ്ങൾ കാഴ്​ച വെച്ചിരുന്നെങ്കിൽ ആം ആദ്​മി പാർട്ടി നിലവിൽ വരില്ലായിരുന്നുവെന്നും ​കെജ്​രിവാൾ വ്യക്തമാക്കി. ഡൽഹിക്ക്​ പൂർണ സംസ്ഥാന പദവി ലഭിച്ചാൽ ആരോഗ്യ, വിദ്യാഭ്യാസ, നിർമാണ മേഖലയിൽ മികവ്​ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaapArvind Kejriwalmalayalam news
News Summary - AAP came into existence because of your failure: Kejriwal to Congress -india news
Next Story