ആപ് ഇമാമുമാരുടെ യോഗം വിളിച്ചെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ചാന്ദ്നിചൗക്ക് മേഖലയിലെ 300ഓളം ഇമാമുമാരുടെ യോഗം വിളിച്ചുചേർത്ത് ആം ആ ദ്മി പാർട്ടി തങ്ങൾക്കുവേണ്ടി വോട്ട് അഭ്യർഥിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഗോയലിെൻറ ആരോപണം.
ഡൽഹി സർക്കാർ ഇമാമുമാരുടെ ശമ്പളം കൂട്ടി നൽകിയതിെൻറ പേരിലാണ് ഇൗ ആവശ്യം അവരോട് ഉന്നയിച്ചതെന്നും ഗോയൽ പറഞ്ഞു. ശനിയാഴ്ചയാണ് യോഗം വിളിച്ചത്. ഡൽഹി മന്ത്രി ഇംറാൻ ഹുസൈൻ, എം.എൽ.എമാരായ അമാനത്തുല്ല ഖാൻ, അസീം അഹ്മദ് എന്നിവർ അതിൽ പങ്കെടുത്തു. ഇതേ സ്ഥലത്ത് തെരഞ്ഞെടുപ്പ് കമീഷൻ റെയ്ഡ് നടത്തി തെളിവ് ശേഖരിച്ചതായും അതിെൻറ വിഡിയോ ക്ലിപ്പുകൾ കൈവശമുണ്ടെന്നും ഗോയൽ അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
