ഡൽഹിയിലും ഹരിയാനയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആപ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം പൂർത്തിയായതിനു പിന്നാലെ ഡൽഹിയിലും ഹരിയാനയിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡൽഹിയിലെ ഏഴു സീറ്റിൽ നാലെണ്ണത്തിലും ഹരിയാനയിലെ പത്തിൽ ഒരു സീറ്റിലുമാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്.
എം.എൽ.എമാരായ സോമനാഥ് ഭാരതി, കുൽദീപ് കുമാർ, സഹി റാം പഹൽവാൻ, കോൺഗ്രസ് മുൻ എം.പി മഹാബൽ മിശ്ര എന്നിവരാണ് ഡൽഹിയിലെ സ്ഥാനാർഥികൾ. ഈസ്റ്റ് ഡൽഹി, ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി മണ്ഡലങ്ങളാണ് ആം ആദ്മി പാർട്ടിക്ക്. ഹരിയാനയിൽ കുരുക്ഷേത്ര മണ്ഡലമാണ് ആം ആദ്മി പാർട്ടിക്ക് കോൺഗ്രസ് വിട്ടുനൽകിയത്. ഇവിടെ രാജ്യസഭ മുൻ എം.പി സുശീൽ ഗുപ്തയാണ് സ്ഥാനാർഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴും ഹരിയാനയിലെ പത്തും സീറ്റ് തൂത്തുവാരിയത് ബി.ജെ.പിയാണ്. ഡൽഹിക്കും ഹരിയാനക്കും പുറമെ ഗുജറാത്ത്, ഹരിയാന, ഗോവ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ്-ആം ആദ്മി പാർട്ടി ഒരുമിച്ച് മത്സരിക്കുന്നത്. ഗുജറാത്തിലെ ഭറൂച്, ഭാവ്നഗർ മണ്ഡലങ്ങളിലാണ് ആപ് മത്സരിക്കുക. മറ്റിടങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കും. ഗോവയിൽ ആപ് മത്സരിക്കില്ല. ചണ്ഡിഗഢ് സീറ്റും കോൺഗ്രസിന് വിട്ടുകൊടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

