Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗംഭീറിൻെറ അധിക്ഷേപ...

ഗംഭീറിൻെറ അധിക്ഷേപ പരാമർശം; പൊട്ടിക്കരഞ്ഞ്​ ആം ആദ്​മി സ്ഥാനാർഥി

text_fields
bookmark_border
Athisi-23
cancel

ന്യൂഡൽഹി: ബി.ജെ.പി സ്ഥാനാർഥി ഗൗതം ഗംഭീർ ആക്ഷേപകരമായ പരാമർശം നടത്തുന്നുവെന്ന ആരോപണവുമായി ഡൽഹി ഈസ്​റ്റ്​ മണ്ഡ ലത്തിലെ ആം ആദ്​മി സ്ഥാനാർഥി അതിഷി. ഗംഭീർ തന്നെ ആക്ഷേപിക്കുന്ന തരത്തിലുള്ള പാംലെറ്റുകൾ വിതരണം ചെയ്​തുവെന്നാണ് ​ അതിഷി വ്യക്​തമാക്കുന്നത്​. വാർത്താ സമ്മേളനം നടത്തിയായിരുന്നു അതിഷിയുടെ പ്രസ്​താവന. വാർത്താ സമ്മേളനത്തിനിടെ അതിഷി നിരവധി തവണ പൊട്ടിക്കരഞ്ഞു.

ഒരു സ്​ത്രീക്കും സഹിക്കാൻ കഴിയാത്ത രീതിയിലുള്ള പരാമർശമാണ്​ ഗംഭീർ തനിക്കെതിരെ നടത്തിയത്​. ഇത്തരം ആളുകൾ തെരഞ്ഞെടുക്കപ്പെട്ടാൽ സ്​ത്രീകൾക്ക്​ എങ്ങനെയാണ്​ സുരക്ഷിതരായി ജീവിക്കാൻ കഴിയുകയെന്നും അവർ ചോദിച്ചു. പോത്തിറിച്ചി കഴിക്കുന്ന അഭിസാരികയാണ്​ അതിഷിയെന്നായിരുന്നു ഗംഭീറിൻെറ വിവാദ പരാമർശം. എന്നാൽ, ആരോപണങ്ങളോട്​ ഗംഭീർ പ്രതികരിച്ചിട്ടില്ല.

ഗംഭീർ പുറത്തിറക്കിയ പാംലെറ്റിലെ വാചകങ്ങൾ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന്​ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു. ഗംഭീർ ഉപയോഗിച്ച ഭാഷ തരംതാണതാണ്​. സ്​ത്രീകളെ വ്യക്​തിപരമായി അധിക്ഷേപിക്കുന്നതാണ്​ ഗംഭീറിൻെറ പ്രസ്​താവനയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapgautam gambhirmalayalam newsAtishi
News Summary - AAP Alleges Gautam Gambhir Distributed Pamphlets Calling Atishi a ‘Beef Eating Prostitute’
Next Story