ഇരട്ടപ്പദവി വിവാദം: ആപ് എം.എൽ.എമാർക്കെതിരായ പരാതി; തെരഞ്ഞെടുപ്പ് കമീഷൻ വാദം കേൾക്കും
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി (ആപ്) എം.എൽ.എമാർ ഇരട്ടപ്പദവി വഹിച്ചെന്ന പരാതിയിൽ വാദം േകൾക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ഡൽഹിയിൽ ആപ് സർക്കാർ അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ 21 എം.എൽ.എമാരെ പാർലമെൻററി സെക്രട്ടറിമാരായി നിയോഗിച്ചിരുന്നു.
പാർലമെൻററി സെക്രട്ടറി പദവി ശമ്പളം പറ്റുന്ന ജോലിയാണെന്നും അതുകൊണ്ട് ഇരട്ടപ്പദവി പറ്റുന്ന എം.എൽ.എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പേട്ടൽ എന്നയാളാണ് കമീഷന് പരാതി നൽകിയത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രജൗരി ഗാർഡൻ എം.എൽ.എ ജർണൈൽ സിങ് രാജിവെച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ കേസിൽനിന്ന് കമീഷൻ ഒഴിവാക്കി. എം.എൽ.എമാരെ പാർലമെൻററി സെക്രട്ടറിമാരായി നിയോഗിച്ച സംസ്ഥാന സർക്കാറിെൻറ തീരുമാനം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡൽഹി ൈഹകോടതി റദ്ദാക്കിയിരുന്നു. ഡൽഹി െലഫ്റ്റനൻറ് ഗവർണറുടെ അനുമതിയില്ല എന്ന കാരണത്താലായിരുന്നു കോടതിയുടെ നടപടി.
ഡൽഹി പൂർണ പദവിയുള്ള സംസ്ഥാനമല്ലെന്നും െലഫ്റ്റനൻറ് ഗവർണറാണ് ഭരണാധികാരിയെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. എം.എൽ.എമാർക്കെതിരെ കമീഷൻ നടപടിയെടുത്താൽ 20 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
