Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
posters against Modi
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ പോസ്റ്റർ;...

മോദിക്കെതിരെ പോസ്റ്റർ; അന്വേഷണം എ.എ.പി പ്രവർത്തകരിലേക്ക്​

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്​. ആം ആദ്​മി പാർട്ടി പ്രവർത്തകരാണ്​ പോസ്റ്റർ പതിച്ചതിന്​ പി​ന്നിലെന്ന്​​ പൊലീസ് പറഞ്ഞു​. മുഖ്യപ്രതിയായ അരവിന്ദ്​ ഗൗതം ഒളിവിലാണെന്നും പൊലീസ്​ അറിയിച്ചു.

രണ്ടുദിവസം മുമ്പാണ്​ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ മോദിയെ വിമർശിച്ച്​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്​. 'മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്​സിൻ ​പ്രധാനമന്ത്രി എന്തിന്​ വിദേശരാജ്യങ്ങൾക്ക്​ അയച്ചുകൊടുത്തു​?' എന്നെഴുതിയ​ എഴുതിയ പോസ്റ്ററുകളാണ്​ പതിച്ചത്​. രാജ്യത്ത്​ കോവിഡ്​ രണ്ടാം വ്യാപനം രൂക്ഷമാകു​േമ്പാഴും വിദേശ രാജ്യങ്ങളിലേക്ക്​ വാക്​സിനുകൾ കയറ്റി അയച്ചതിനെതിരെയാണ്​ വിമർശനം.

പോസ്റ്റർ പതിച്ചതിനെതിരെ മേയ് 12ന്​​ പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ​17ഓളം പേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു. സി.സി.ടി.വി ദൃശങ്ങളടക്കം പരിശോധിച്ച്​ വിപുലമായ രീതിയിലായിരുന്നു അന്വേഷണം. നിയമവ്യവസ്​ഥയെ അനാദരിച്ചു, പൊതുസ്​ഥലം വൃത്തികേടാക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ്​ കേസ്​. 500 രൂപ പ്രതിഫലം വാങ്ങിയാണ്​ പോസ്റ്റർ ഒട്ടി​ച്ചതെന്ന്​ അറസ്റ്റിലായവർ മൊഴി നൽകി. എ.എ.പി പ്രവർത്തകരാണ്​ പണം നൽകിയതെന്നും അവർ പറഞ്ഞതായി പൊലീസ്​ അറിയിച്ചു. മ​ംഗോൾപുരി പ്രദേശത്ത്​ 47ാം വാർഡിലെ എ.എ.പി പ്രസിഡന്‍റാണ്​ ഗൗതമെന്നും പൊലീസ്​ പറഞ്ഞു.

'പോസ്റ്ററിൽ പ്രിൻറിങ്​ പ്രസിന്‍റെയോ പബ്ലിഷറുടെയോ പേരുകൾ സൂചിപ്പിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുലിന്​ ഗൗതം വാട്​സ്​ആപിലൂടെ അറിയിപ്പ്​ നൽകുകയും പോസ്റ്റർ പ്രിന്‍റ്​ ചെയ്യുന്നതിനും പതിക്കുന്നതിനും 9000 രൂപ നൽകുകയുമായിരുന്നു' - പൊലീസ്​ പറയുന്നു.

പോസ്റ്റർ പതിച്ചവരെ അറസ്റ്റ്​ ചെയ്​ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aam Admi PartyDelhi PolicePoster Against Modi
News Summary - Aam Admi Party member is the brain behind the posters against Modi Delhi Police
Next Story