Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​അവസാന പ്രതീക്ഷയും...

​​അവസാന പ്രതീക്ഷയും നഷ്​ടപ്പെട്ടു; കോൺഗ്രസുമായി സഖ്യമില്ല -ആം ആദ്​മി

text_fields
bookmark_border
aam-admi-party
cancel

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന്​ ആം ആദ്​മി പാർട്ടി. സഖ്യം സംബന്ധിച്ച്​ അവസാന പ്രതീക്ഷയും നഷ് ​ടപ്പെട്ടുവെന്ന്​ ആം ആദ്​മി പാർട്ടി വ്യക്​തമാക്കി. കോൺഗ്രസ്​ സഖ്യസാധ്യത ഇല്ലാതാക്കുകയായിരുന്നുവെന്ന്​ പാർട്ടി കുറ്റപ്പെടുത്തി. പഞ്ചാബിൽ ഒരു സീറ്റ്​ പോലും നൽകാൻ കോൺഗ്രസ്​ തയാറായില്ല. ഡൽഹിയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ്​ ചോദിച്ചുവെന്നും ആം ആദ്​മി പാർട്ടി വ്യക്​തമാക്കി.

ഹരിയാനയിൽ 6:3:1 എന്ന ക്രമത്തിൽ സീറ്റ്​ പങ്കിടാമെന്ന ധാരണ​ കോൺഗ്രസിന്​ മുന്നിൽവെച്ചു​. കോൺഗ്രസിന്​ ആറ്​ സീറ്റ്​, ജനായക്​ ജനത പാർട്ടിക്ക്​ മൂന്ന്​ സീറ്റും ആം ആദ്​മി പാർട്ടിക്ക്​ ഒരു സീറ്റുമെന്നതായിരുന്നു ധാരണ. എന്നാൽ, ഇതിനോട്​ കോൺഗ്രസ്​ അനുകൂലമായി പ്രതികരിച്ചില്ലെന്ന്​ മനീഷ്​ സിസോദിയ പറഞ്ഞു. പഞ്ചാബിൽ 20 എം.എൽ.എമാരും നാല്​ എം.പിമാരുമുള്ള ആം ആദ്​മിക്ക്​ ഒരു സീറ്റ്​ പോലും നൽകാൻ കോൺഗ്രസ്​ തയാറായില്ല. എന്നാൽ, ഡൽഹിയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ്​ നാല്​ സീറ്റാണ്​ ചോദിച്ചതെന്നും മനീഷ്​ സിസോദിയ വ്യക്​തമാക്കി.

ഇനി കോൺഗ്രസുമായി യാതൊരുവിധ സീറ്റ്​ ചർച്ചകളുമില്ല. എല്ലാ ചർച്ചകളും ഇതോടെ അവസാനിപ്പിക്കുകയാണ്​. ഡൽഹിയിലെ പാർട്ടി സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും മനീഷ്​ സിസോദിയ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmanish sisodiamalayalam news2019 Loksabha electionsAam Aadmi
News Summary - Aam Aadmi Party Rejects Alliance With Congress, Says "No Hope Left Now"-India news
Next Story