സി.എ.എ: സ്കൂളുകളിലെ ബി.ജെ.പി പ്രചാരണം പരിഹാസ്യം -ആദിത്യ താക്കറെ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പ്രചാരണം നടത്താനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന െതിരെ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്ന് ആദിത്യ താക് കറെ പറഞ്ഞു. മുംബൈയിലെ മാതുങ്കയിലെ സ്കൂളിലെത്തി ബി.ജെ.പി നേതാക്കൾ സി.എ.എയെ കുറിച്ച് ക്ലാസെടുത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് താക്കറെയുടെ പരാമർശം.
സ്കൂളുകളിൽ ഇത്തരം പ്രചാരണം നടത്തുന്നത് പരിഹാസ്യമാണ്. സ്കൂളുകളിലെ രാഷ്ട്രീയവൽക്കരണം അംഗീകരിക്കാനാവില്ല. സ്ത്രീസമത്വം, ഹെൽമറ്റ്, പരിസര ശുചിത്വം എന്നീ വിഷയങ്ങളിലാണ് സ്കൂളുകളിൽ രാഷ്ട്രീയനേതാക്കൾ ക്ലാസെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സി.എ.എയെ രാഷ്്ട്രീയവൽക്കരിക്കുകയാണ് ആദിത്യ താക്കറെ ചെയ്യുന്നതെന്ന മറുപടിയുമായി ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരി രംഗത്തെത്തി. നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
