Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണ സർട്ടിഫിക്കറ്റിന്​...

മരണ സർട്ടിഫിക്കറ്റിന്​ ആധാർ നിർബന്ധമല്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
മരണ സർട്ടിഫിക്കറ്റിന്​ ആധാർ നിർബന്ധമല്ലെന്ന്​ കേന്ദ്രം
cancel

ന്യൂ​​ഡ​​ൽ​​ഹി: മ​​ര​​ണം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാ​​ൻ ആ​​ധാ​​ർ നി​​ർ​​ബ​​ന്ധ​​മല്ലെന്ന്​ കേന്ദ്രസർക്കാർ. മ​​ര​​ണ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ല​​ഭി​​ക്കാ​​ൻ  ഒ​​ക്​​​ടോ​​ബ​​ർ ഒ​​ന്ന്​ മു​​ത​​ൽ ആ​​ധാ​​ർ ന​​മ്പ​​ർ നി​​ർ​​ബ​​ന്ധ​​മാ​​ണെ​​ന്ന്​ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. 

മരണ സർട്ടിഫിക്കറ്റിന്​ അപേക്ഷിക്കുന്ന ആൾക്ക്​ മരിച്ചയാളുടെ ആധാർ നമ്പറോ എൻറോൾമ​െൻറ്​ ​െഎ.ഡി നമ്പറോ അറിയില്ലെങ്കിൽ അത്​ ഹാജരാക്കേണ്ടതില്ല. പകരം ത​​െൻറ അറിവിൽ മരിച്ചയാൾക്ക്​ ആധാർ ഇല്ലെന്ന്​ കാണിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കിയാൽ മതിയെന്നാണ്​ കേന്ദ്രത്തി​​െൻറ നിലപാട്​. ആധാർ നൽകുന്നതിനേക്കൾ ബുദ്ധിമുട്ടായിരിക്കും ആധാർ ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ്​ ഹാജരാക്കാൻ. ഫലത്തിൽ ആധാർ നിർബന്ധമാകിയ അവസ്​ഥ തന്നെയായിരിക്കും ജനങ്ങൾക്ക്​ അനുഭവിക്കേണ്ടി വരിക. 

മരണപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങളിൽ വ്യക്​തത നൽകുമെന്നും ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ വ്യക്​തത ഉറപ്പു വരുത്താനാകുമെന്നും കാണിച്ചാണ്​ മരണ സർട്ടിഫിക്കറ്റിന്​ ആധാർ നമ്പർ നിർബന്ധമാക്കിയത്​. 

ജ​​മ്മു-​​ക​​ശ്​​​മീ​​ർ, മേ​​ഘാ​​ല​​യ, അ​​സം ഒ​​ഴി​​കെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്​ മരണ സർടിഫിക്കറ്റിന്​ ആധാർ എന്ന നിയമം നടപ്പലാക്കുക എന്ന്​ കേന്ദ്രം നേരത്തെ വ്യക്​തമാക്കിയിരുന്നു. ഇൗ ​​മൂ​​ന്ന്​ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള തീ​​യ​​തി പി​​ന്നീ​​ട്​ അ​​റി​​യി​​ക്കു​​മെ​​ന്നും ര​​ജി​​സ്​​​ട്രാ​​ർ ജ​​ന​​റ​​ൽ ഒാ​​ഫ്​ ഇ​​ന്ത്യ (ആ​​ർ.​​ജി.​െ​​എ) വി​​ജ്​​​ഞാ​​പ​​ന​​ത്തി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ിരുന്നു. 

ആധാർ വിവരങ്ങൾ നൽകുന്നതിൽ കൃ​​ത്രി​​മം കാ​​ണി​​ച്ചാ​​ൽ 2016 ലെ ​​ആ​​ധാ​​ർ നി​​യ​​മ​​ത്തി​​ലെ​​യും 1969 ലെ ​​ജ​​ന​​ന-​​മ​​ര​​ണ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ നി​​യ​​മ​​ത്തി​​ലെ​​യും വ​​കു​​പ്പ​​നു​​സ​​രി​​ച്ച്​ കു​​റ്റ​​ക​​ര​​മാ​​യി ക​​ണ​​ക്കാ​​ക്കും. 

മ​​രി​​ച്ച​​യാ​​ളെ തി​​രി​​ച്ച​​റി​​യാ​​ൻ ഒ​​ന്നി​​ല​​ധി​​കം രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്​ ഇ​​തോ​​ടെ അ​​വ​​സാ​​നി​​ക്കു​​മെ​​ന്നും വെ​​ള്ളി​​യാ​​ഴ്​​​ച പു​​റ​​ത്തി​​റ​​ക്കി​​യ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു. ജ​​ന​​ന-​​മ​​ര​​ണം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും കേ​​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​യും വ​​കു​​പ്പു​​ക​​ളോ​​ട്​  ഇ​​ത്​ സം​​ബ​​ന്ധി​​ച്ച സ​​മ്മ​​ത​​പ​​ത്രം സെ​​പ്​​​റ്റം​​ബ​​ർ ഒ​​ന്നി​​ന​​കം ന​​ൽ​​ക​​ണം. ഒ​​രു വ്യ​​ക്​​​തി​​യു​​ടെ തി​​രി​​ച്ച​​റി​​യ​​ൽ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് ആ​​ധാ​​ർ ന​​മ്പ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്​​  ആ​​ധാ​​ർ നി​​യ​​മ​​ത്തി​​ലെ 57ാം വ​​കു​​പ്പ്​ അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ട്. ജ​​ന​​ന-​​മ​​ര​​ണം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​ത്​ ജ​​ന​​ന-​​മ​​ര​​ണ ര​​ജി​​സ്​​​ട്രേ​​ഷ​​ൻ നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പു​​ക​​ൾ​​ക്ക്​ കീ​​ഴി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ രൂ​​പം​​ന​​ൽ​​കി​​യ ച​​ട്ട​​ങ്ങ​​ൾ​​ക്ക്​ അ​​നു​​സൃ​​ത​​മാ​​യാ​​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharunion govtmalayalamnewsDeath Certificate
News Summary - Aadhar is not Mandatory for Death Certificate -India News
Next Story