Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറുമായി ബന്ധിപ്പിച്ച...

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാവുമോ?

text_fields
bookmark_border
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാവുമോ?
cancel

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാക്കുമെന്ന വാർത്തകൾ നിഷേധിച്ച്​ കേന്ദ്രസർക്കാർ. യു.​െഎ.ഡി.എ.​െഎയും വാർത്താ വിനിമയ മന്ത്രാലയവുമാണ്​ ഇതുസംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. ആധാർ ഉപയോഗിച്ച്​ വെരിഫിക്കേഷൻ നടത്തിയ മൊബൈൽ കണക്ഷനുകളിൽ വീണ്ടും മറ്റൊരു തിരിച്ചറിയിൽ രേഖ ഉപയോഗിച്ച്​ വെരിഫിക്കേഷൻ നടത്തണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിട്ടില്ലെന്നും യു.​െഎ.എ.ഡി.​െഎ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്​തമാക്കുന്നു.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ കണക്ഷനുകൾ റദ്ദാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട്​ തന്നെ മൊബൈൽ​ കണക്ഷനുകൾ റദ്ദാവില്ല. പുതിയ കണക്ഷനുകൾ നൽകു​​േമ്പാൾ മാത്രമാണ്​ ആധാർ ഉപയോഗിച്ച്​ വെരിഫിക്കേഷൻ നടത്താൻ സാധിക്കാതെ വരിക. അതേ സമയം, ആർക്കെങ്കിലും മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച ആധാർ ഡീ ലിങ്ക്​ ചെയ്യണമെങ്കിൽ കമ്പനികളുമായി ബന്ധപ്പെട്ടാൽ അതിന്​ സാധിക്കുമെന്നും വാർത്താ വിനിമയ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ആധാറുമായി ബന്ധിപ്പിക്കപ്പെട്ട 50 കോടി മൊബൈൽ കണക്ഷനുകൾ കേന്ദ്രസർക്കാർ റദ്ദാക്കാൻ പോവുന്നുവെന്നായിരുന്നു നേരത്തെ പുറത്ത്​ വന്ന റിപ്പോർട്ടുകൾ. കണക്ഷൻ റദ്ദാക്കുന്നത്​ ഒഴിവാക്കാനായി ഉപയോക്​താകൾ മറ്റേതെങ്കിലുമൊരു തിരിച്ചറിയൽ രേഖ കൂടി സമർപ്പിക്കണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phoneaadhar cardmalayalam news
News Summary - Aadhar mobile verification-India news
Next Story