ഇനി പ്രവാസികൾക്ക് വന്നിറങ്ങിയ ഉടൻ ആധാർ
text_fieldsന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക് 182 ദിവസം കാത്തിരിക്കാതെ രാജ്യത്ത് വന്നിറങ്ങിയ ഉടൻ ആധാറിന് അപേക്ഷിക്കാമെന്ന് കേന്ദ്രം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കി. രാജ്യത്ത് 182 ദിവസം തുടർച്ചയായി തങ്ങുന്നവരെ മാത്രമേ റസിഡൻറ് ആയി കണക്കാക്കി ആധാർ കാർഡ് അനുവദിക്കൂ എന്നായിരുന്നു ഇതുവരെയുളള നിബന്ധന.
ഇന്ത്യൻ പാസ്പോർട്ട് കൈവശം വെക്കുന്ന ഏതൊരാളെയും രാജ്യത്തെ താമസക്കാരനായി പരിഗണിച്ച് ആധാർ കാർഡ് ലഭ്യമാക്കും. എൻ.ആർ.ഐ പാസ്പോർട്ടിൽ ഇന്ത്യൻ വിലാസമല്ല ഉള്ളതെങ്കിൽ യു.ഐ.ഡി.എ.ഐ അംഗീകരിച്ച ഏത് തിരിച്ചറിയൽ രേഖയും ഇതിനായി സമർപ്പിക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
