ന്യൂഡൽഹി: ആധാർ വിവരം 500 രൂപക്ക് അജ്ഞാത ഏജൻറുമാർ വിൽക്കുന്നുവെന്ന വാർത്ത പുറത്തു കൊണ്ടുവന്ന ലേഖിക രചന ഖൈര കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നതെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും രചന ഖൈര പറഞ്ഞു.
തങ്ങൾ പുറത്തുവിട്ടത് മഞ്ഞുമലയുടെ ഒരു ഭാഗമാണ്. പത്രം നടത്തിയ അന്വേഷണം ഏകദേശം പൂർത്തിയായിട്ടുണ്ട്. അധാർ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന യു.െഎ.ഡി.എ.െഎയുടെ നിയമസാധുതയാണ് അന്വേഷണത്തിലൂടെ പുറത്തായത്. വരും ദിവസങ്ങളിൽ അന്വേഷണത്തിൽ കണ്ടെത്തിയ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നും രചന ഖൈര വ്യക്തമാക്കി.
ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തിവിട്ടത് വഴി തനിക്ക് ലഭിച്ചത് ഒരു എഫ്.ഐ.ആർ ആണ്. എന്നാൽ, തന്‍റെ റിപ്പോർട്ടിന്‍റെ ഫലമായി യു.െഎ.ഡി.എ.െഎ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ആധാർ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ രചന ഖൈര പറഞ്ഞു.
ആർക്കും ചോർത്താനാകിെല്ലന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) അവകാശപ്പെടുന്ന ആധാർ വിവരം 500 രൂപക്ക് അജ്ഞാത ഏജൻറുമാർ വിൽക്കുന്നുവെന്ന വാർത്ത പുറത്തു കൊണ്ടുവന്ന ‘ട്രിബ്യൂൺ’ പത്രമാണ് പുറത്തുവിട്ടത്. യു.െഎ.ഡി.എ.െഎ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ പരാതിയി പത്രത്തിനും ലേഖിക രചന ഖൈരക്കും എതിരെ ഡൽഹി ൈക്രംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അജ്ഞാത വാട്സ്ആപ് കൂട്ടായ്മയിലൂടെ പേടിഎം വഴി 500 രൂപ നല്കിയാല് വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്കിയാല് കാർഡ് പ്രിൻറ് ചെയ്യാൻ സഹായിക്കുന്ന സോഫ്റ്റ്വെയറുമടക്കം ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് നൽകിയതിനാണ് കേസ്. അതേസമയം, പത്രത്തിനും ലേഖികക്കും എതിരെ പരാതി നല്കിയ നടപടി മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.