Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ വിവരം...

ആധാർ വിവരം ചോർന്നുവെന്ന്​ വീണ്ടും വെളിപ്പെടുത്തൽ; നിഷേധിച്ച് യു.ഐ.ഡി.എ.ഐ

text_fields
bookmark_border
ആധാർ വിവരം ചോർന്നുവെന്ന്​ വീണ്ടും വെളിപ്പെടുത്തൽ; നിഷേധിച്ച് യു.ഐ.ഡി.എ.ഐ
cancel

ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ. ആധാർ  ഉടമസ്ഥരുടെ വിവരങ്ങൾ ചോരുന്നുവെന്ന് ഇൻറർനെറ്റ് സുരക്ഷ വിദഗ്​ധ​നെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ്​ ടെക്​നോളജി വെബ്​സൈറ്റ്​ ഇസഡ് ഡി നെറ്റ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെയാണ് ഏജൻസിയുടെ വിശദീകരണം.

സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സുരക്ഷവീഴ്​ച കാരണം ആധാർ വിവരങ്ങൾ ആർക്കും എളുപ്പം ലഭിക്കുമെന്നായിരുന്നു ഇസഡ് ഡി നെറ്റ് പുറത്തുവിട്ട വാർത്ത. സേവനങ്ങൾക്ക്​ രേഖയായി ആധാർ നിർബന്ധമാക്കിയ കമ്പനിയിൽനിന്നാണ്​ വിവരം എളുപ്പത്തിൽ ചോരുന്നതെന്നു പറയുന്നു. സാ​േങ്കതികമായി സാമാന്യ പരിജ്​ഞാനമുള്ള ആർക്കും ആധാർ ഉടമയുടെ പൂർണ വിവരങ്ങൾ ഇൗ വെബ്​സൈറ്റിൽനിന്ന്​ അനായാസം ഡൗൺലോഡ്​ ചെയ്യാം. 

എന്നാൽ, ഡാറ്റ ബേസിൽ  ചോർച്ചയുണ്ടായിട്ടില്ലെന്നും മൂന്നാമതൊരാൾക്ക് ആധാർ ഉപഭോക്താവി‍​​​െൻറ നമ്പർ ലഭിച്ചാലും അത് ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്നുമാണ് ഏജൻസി നിലപാട്. നേരത്തേ സുപ്രീംകോടതിക്ക് മുമ്പാകെ യു.ഐ.ഡി.എ.ഐ സി.ഇ.ഒ അജയ് ഭൂഷൺ നടത്തിയ പവർ പോയൻറ്​ അവതരണത്തിൽ ആധാർ വിവരങ്ങൾ ചോർത്തൽ മനുഷ്യായുസ്സിന് അസാധ്യമായ കാര്യമാണെന്നായിരുന്നു പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUIDAIAadhar Details Leak
News Summary - Aadhar Details Leaked News Reject UIDAI -India News
Next Story