Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണങ്ങളോടെ...

നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം

text_fields
bookmark_border
നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഭ​ര​ണ​ഘ​ട​നാ​പ​ര​വും നി​യ​മ​പ​ര​വു​മാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ 4:1 ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ധി​ച്ചു. സ​ർ​ക്കാ​ർ ആ​നു​ക​ൂ​ല്യ​ങ്ങ​ൾ​ക്കും പാ​ൻ കാ​ർ​ഡി​നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​മ​ല്ലാ​ത്ത​തി​നാ​ൽ മൊ​ബൈ​ൽ, ബാ​ങ്ക്​ അ​ക്കൗ​ണ്ട്, സ്​​കൂ​ൾ പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ​​ക്കൊ​ന്നും നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. അ​തേ​സ​മ​യം, ആ​ധാ​ർ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ പു​തി​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന്​ അ​ഞ്ചം​ഗ ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ വി​യോ​ജ​ന വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ​പ്ര​ത്യേ​ക വി​ധി​യെ​ഴു​തി​യ ജ​സ്​​റ്റി​സ്​ അ​ശോ​ക്​ ഭൂ​ഷ​ൺ മ​റ്റു മൂ​വ​രു​ടെ​യും വി​ധി ശ​രി​വെ​ച്ചു.

പ​ഴു​ത​ട​ച്ചാ​ൽ മ​തി​; ആ​ധാ​ർ ഇ​ല്ലാ​താ​ക്കേ​ണ്ട
ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ്​ ആ​ധാ​റി​​​െൻറ പ​ര​മ​ല​ക്ഷ്യം. അ​തി​നാ​ൽ ആ​രെ​ങ്കി​ലും വി​ട്ടു​പോ​യെ​ന്ന്​ പ​റ​ഞ്ഞ്​ പ​ദ്ധ​തി​ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ പ​ക​രം പ​ഴു​ത​ട​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്​ എ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ.​കെ. സി​ക്രി, എം.​എം. ഖാ​ൻ​വി​ൽ​ക​ർ, അ​ശോ​ക്​ ഭൂ​ഷ​ൺ എ​ന്നി​വ​ർ​കൂ​ടി അ​ട​ങ്ങു​ന്ന ബെ​ഞ്ച്​ വി​ധി​ച്ചു.
ആ​ധാ​ർ നി​യ​മ​ത്തി​​​െൻറ ഏ​ഴാം വ​കു​പ്പി​​​െൻറ പ​രി​ധി​യി​ലു​ള്ള സ​ർ​ക്കാ​റി​​​െൻറ ഖ​ജ​നാ​വി​ൽ​നി​ന്ന്​ പ​ണം ചെ​ല​വി​ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മേ ആ​ധാ​ർ മാ​ന​ദ​ണ്ഡ​മാ​ക്കാ​നാ​കൂ. സി.​ബി.​എ​സ്.​ഇ, നീ​റ്റ്, ജെ.​ഇ.​ഇ, യു.​ജി.​സി തു​ട​ങ്ങി​യ​വ​യൊ​ന്നും ആ​ധാ​ർ നി​യ​മ​ത്തി​ലെ ഏ​ഴാം വ​കു​പ്പി​​​െൻറ പ​രി​ധി​യി​ൽ​പെ​ടാ​ത്ത​തി​നാ​ൽ അ​വ​ക്കൊ​ന്നും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​കി​ല്ല.

നി​ര​വ​ധി വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്കി
ഹ​ര​ജി​ക്കാ​ർ പ​രാ​തി​യു​ന്ന​യി​ച്ച ആ​ധാ​ർ നി​യ​മ​ത്തി​ലെ നി​ര​വ​ധി വ​കു​പ്പു​ക​ളും ഭൂ​രി​പ​ക്ഷ വി​ധി​യി​ൽ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും ആ​ധാ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന 57ാം വ​കു​പ്പ്​ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ​തി​നാ​ൽ റ​ദ്ദാ​ക്കി. രാ​ജ്യ​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ആ​ൾ​ക്ക്​ ആ​ധാ​ർ​വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള 33(2) വ​കു​പ്പും റ​ദ്ദാ​ക്കി. ഇ​തു​കൂ​ടാ​തെ 33(ഒ​ന്ന്) വ​കു​പ്പി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​പ്ര​കാ​രം ഒ​രു വ്യ​ക്​​തി​യു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റും​മു​മ്പ്​ അ​യാ​ൾ​ക്ക്​ പ​റ​യാ​നു​ള്ള​ത്​ കേ​ൾ​ക്ക​ണം.

വ്യ​ക്​​തി​ക​ൾ​ക്ക്​ കോ​ട​തി​യെ സ​മീ​പി​ക്കാം
ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി​ മാ​ത്ര​മേ ആ​ധാ​ർ സം​ബ​ന്ധി​ച്ച്​ ക്രി​മി​ന​ൽ പ​രാ​തി​ക​ളു​മാ​യി കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​വൂ എ​ന്ന ആ​ധാ​ർ നി​യ​മ​ത്തി​ലെ 47ാം വ​കു​പ്പും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ്. വ്യ​ക്തി​ക​ൾ​ക്ക്​ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​വ​ർ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി​യെ​ത​ന്നെ സ​മീ​പി​ക്ക​ണ​മെ​ന്ന്​ പ​റ​യു​ന്ന​ത്​ പ​രാ​തി പ​രി​ഹാ​ര​ത്തി​ന്​ സ്വ​ത​ന്ത്ര സ്വ​ഭാ​വ​മി​ല്ലാ​താ​ക്കും. എ​ന്നാ​ൽ, 2009 മു​ത​ൽ 2016 വ​രെ​യു​ള്ള ആ​ധാ​ർ പ​ദ്ധ​തി​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​െ​ട നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന 59ാ​ം വ​കു​പ്പ്​ കോ​ട​തി ശ​രി​വെ​ച്ചു.

സ്​​കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന്​ ആ​ധാ​ർ വേ​ണ്ട
ആ​റു​ മു​ത​ൽ 14 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം മൗ​ലി​ക​മാ​യ​തി​നാ​ൽ സ്​​കൂ​ൾ പ്ര​വേ​ശ​നം ആ​നു​കൂ​ല്യ​മ​ല്ല. അ​തി​നാ​ൽ ആ​ധാ​ർ ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ല. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ അ​ട​ക്ക​മു​ള്ള​വ​ക്ക്​ കീ​ഴി​ൽ കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ആ​ധാ​ർ ആ​വ​ശ്യ​മി​ല്ല. കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ടു​ക്ക​ണ​മെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദം വേ​ണം. ആ ​കു​ട്ടി​ക​ൾ മു​തി​ർ​ന്ന​വ​രാ​യാ​ൽ അ​വ​ർ​ക്ക്​ ആ​ധാ​റി​ൽ​നി​ന്ന്​ ഒ​ഴി​വാ​കാ​നു​ള്ള അ​വ​സ​ര​വും ന​ൽ​ക​ണം. ആ​ധാ​ർ നി​യ​മ​ത്തി​​​െൻറ ഏ​ഴ​ാം വ​കു​പ്പി​ൽ​പെ​ടു​ന്ന മ​റ്റു ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്. ആ​ധാ​റി​ല്ലാ​ത്ത​തി​​​െൻറ പേ​രി​ൽ ഒ​രു കു​ട്ടി​ക്കും ഒ​രു അ​വ​കാ​ശ​വും ഇ​ല്ലാ​താ​ക്ക​രു​ത്.

ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ആ​റു​ മാ​സ​ത്തി​ല​ധി​കം സൂ​ക്ഷി​ക്ക​രു​ത്​
ആ​ധാ​റി​ലെ ആ​ധി​കാ​രി​മാ​യ വി​വ​ര​ങ്ങ​ൾ ആ​റു​ മാ​സ​ത്തി​ല​ധി​കം സൂ​ക്ഷി​ക്ക​രു​ത്.​ അ​തി​നാ​ൽ അ​ഞ്ചു വ​ർ​ഷം സൂ​ക്ഷി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ആ​ധാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ 27ാം വ​കു​പ്പും റ​ദ്ദാ​ക്കി. ഒ​രു വ്യ​ക്​​തി​യു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും അ​പ​ഗ്ര​ഥ​നം ചെ​യ്യാ​നും അ​നു​വാ​ദം ന​ൽ​കു​ന്ന ആ​ധാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ 26ാമ​ത്തെ വ്യ​വ​സ്​​ഥ​യും ഭേ​ദ​ഗ​തി ചെ​യ്യ​ണം.

ആധാർ നി​ർ​ബ​ന്ധം വേണം

  • പാചക വാതക സബ്​സിഡി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ‘പഹൽ’ പദ്ധതി
  • പെൻഷൻ
  • പ്രോവിഡൻറ്​ ഫണ്ട്
  • ഡിജിറ്റൽ ലൈഫ്​ സർട്ടിഫിക്കറ്റ്​
  • വ്യക്തിഗത രേഖകൾ സർക്കാർ ​െസർവറിൽ സൂക്ഷിക്കുന്നതിനായുള്ള ‘ഡിജിറ്റൽ ലോക്കർ’ സേവനത്തിന്
  • സെബി (SEBI)യിലൂടെയുള്ള സ്​റ്റോക്ക്​ മാർക്കറ്റ്​ നിക്ഷേപം
  • ഡ്രൈവിങ്​ ലൈസൻസ്​
  • മ്യൂച്വൽ ഫണ്ട്​ നിക്ഷേപം
  • 50,000 രൂപക്ക്​ മുകളിലുള്ള ബാങ്ക്​ ഇടപാടുകൾക്ക്

ആധാർ നി​ർ​ബ​ന്ധം വേണ്ട

  • ​മൊബൈൽ സിം കാർഡ്​ എടുക്കാൻ
  • സ്വകാര്യ സ്​ഥാപനങ്ങൾ മുഖേനയുള്ള ഇടപാടുകൾ/സേവനങ്ങൾ​
  • ബാങ്ക്​ അക്കൗണ്ട്​ തുടങ്ങാൻ
  • സ്​കൂൾ പ്രവേശനം
  • യു.ജി.സി, നീറ്റ്​, സി.ബി.എസ്​.ഇ പരീക്ഷകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharmalayalam newsAadhar casesupreme court
News Summary - Aadhar Case: Verdict Today-India News
Next Story