Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര നിയമം...

കേന്ദ്ര നിയമം സംസ്​ഥാനത്തിന്​ ചോദ്യം ചെയ്യാനാകില്ല; ആധാർ കേസിൽ മമതക്ക്​ സുപ്രീം കോടതിയുടെ വിമർശനം

text_fields
bookmark_border
കേന്ദ്ര നിയമം സംസ്​ഥാനത്തിന്​ ചോദ്യം ചെയ്യാനാകില്ല; ആധാർ കേസിൽ മമതക്ക്​ സുപ്രീം കോടതിയുടെ വിമർശനം
cancel

ന്യൂഡൽഹി: ആധാർ കേസിൽ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്​ സുപ്രീം കോടതിയുടെ വിമർശനം. മമത നിയമത്തിന്​ അതീതയല്ല. കേന്ദ്ര നിയമം സംസ്​ഥാനത്തിന്​ ചോദ്യം ചെയ്യാനാകി​െല്ലന്നും വ്യക്​തി എന്ന നിലയിൽ മമതക്ക്​ കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്​തമാക്കി.  

സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നതിന്​ ആധാർ കാർഡ്​ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി​െക്കതിരെ പശ്​ചിമബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ്​ കോടതിയുടെ വിമർശനം. സർക്കാർ പദ്ധതികൾക്ക്​ ആധാർ നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നിയമത്തെ മമത എതിർത്തിരുന്നു. 

ആധാർ പരിഗണിക്കേണ്ട വിഷയമാണെന്ന്​ അറിയാം. എന്നാൽ ഒരു സംസ്​ഥാനത്തിന്​ എങ്ങനെയാണ്​ പാർലമ​​​െൻറി​​​​െൻറ ഉത്തരവ്​ ചോദ്യം ചെയ്യാനാവുക എന്ന്​ വ്യക്​തമാക്കണം. അങ്ങനെ സംഭവിച്ചാൽ, നാളെ സംസ്​ഥാനം നിർമിച്ച നിയമത്തിനെതിരെ കേന്ദ്ര സർക്കാറും കോടതി​െയ സമീപിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. മമതക്ക്​ വ്യക്​തിപരമായി കോടതി​െയ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. 

ആധാറും ഫോൺ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരായ മറ്റൊരു ഹരജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാറിന്​ നോട്ടീസ്​ അയച്ചു. നാലാഴ്​ചക്കുള്ളിൽ വിശദീകരണം ആവശ്യ​പ്പെട്ടാണ്​ നോട്ടീസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeaadharmalayalam newssupreme court
News Summary - Aadhar Case: SC Critisis Mamatha - India News
Next Story