Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2018 5:34 AM IST Updated On
date_range 27 March 2019 1:59 PM ISTആധാർ വിവാദത്തിന് തുടക്കം 2009ൽ
text_fieldsbookmark_border
- 2009 ജനുവരി: ഏകീകൃത തിരിച്ചറിയൽ രേഖയായ ആധാറിന് ആസൂത്രണ കമീഷൻ വിജ്ഞാപനം
- 2009 ജൂലൈ: നന്ദൻ നിലേകനി പദ്ധതി ചെയർമാനായി ചുമതലയേറ്റു
- 2010 സെപ്റ്റംബർ: മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തിൽ ആദ്യ ആധാർ വിതരണം
- 2011 നവംബർ: ഒരു കോടി ആധാർ കാർഡുകൾ വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ
- 2012: മുൻ ജസ്റ്റിസ് കെ.എസ്. പുട്ടുസ്വാമിയടക്കം ഏതാനും പേർ ആധാറിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകി
- 2013 സെപ്റ്റംബർ 23: രണ്ടംഗ െബഞ്ച് ആധാർ കേസിൽ വിശദമായി വാദംകേൾക്കുമെന്ന് അറിയിച്ചു
- 2013 നവംബർ 26: സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രതികരണമറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശം
- 2016 മാർച്ച് മൂന്ന്: സാമ്പത്തികസേവനങ്ങൾക്കും സബ്സിഡി ആനുകൂല്യങ്ങൾക്കും പ്രയോജനപ്രദമാകുന്ന ആധാർ ലോക്സഭയിൽ അവതരിപ്പിച്ച് പണബില്ലായി പാസാക്കി
- 2017 മേയ് 10: ആധാർ ബിൽ പണബില്ലായി പാസാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് സുപ്രീംകോടതിയിൽ
- 2017 ആഗസ്റ്റ് 24: സുപ്രീംകോടതി ഒമ്പതംഗ െബഞ്ച് സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചു
- 2017 ഡിസംബർ 15: സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2018 മാർച്ച് 31 വരെ നീട്ടി
- 2018 ജനുവരി 17: ആധാർ കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ച് വാദംകേൾക്കൽ തുടങ്ങി
- 2018 ഫെബ്രുവരി 19: ആധാർ അധിഷ്ഠിത തെരഞ്ഞെടുപ്പ് നടത്താനാവുമോ എന്ന് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ആരാഞ്ഞു
- 2018 ഫെബ്രുവരി 21: പൗരെൻറ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് നിയമവിരുദ്ധെമന്ന് സുപ്രീംകോടതി
- 2018 മാർച്ച് 7: ദേശീയതലത്തിലുള്ള പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി
- 2018 മാർച്ച് 13: സർക്കാർ സേവനങ്ങളും ക്ഷേമപദ്ധതികളും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി പുതിയൊരു ഉത്തരവുണ്ടാകുംവരെ നീട്ടി
- 2018 സെപ്റ്റംബർ 26: ഭേദഗതികളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
